.
മീനങ്ങാടി: എഴുത്തുകാരും കലാകാരൻമാരും ദന്തഗോപുരങ്ങളിൽ കഴിയേണ്ടവരല്ലെന്നും,സമൂഹത്തിന്റെ അടിത്തട്ടിലുള്ള ശബ്ദമില്ലാത്ത മനുഷ്യരുടെ ശബ്ദമായി മാറേണ്ടവരാണെന്നും പ്രമുഖ ചലച്ചിത്ര നിരൂപകനും, എഴുത്തുകാരനുമായ ഒ.കെ ജോണി അഭിപ്രായപ്പെട്ടു. കുഞ്ചൻ നമ്പ്യാർക്കും ചങ്ങമ്പുഴയ്ക്കും ശേഷം മലയാളത്തിലുണ്ടായ ഏറ്റവും ശക്തനായ ജനകീയകവി ഒ.എൻ. വി കുറുപ്പിൻറെ രചനകൾ കാലത്തെ അതിജീവിക്കുന്നത് അത് സാധാരണമനുഷ്യരുടെ വികാരവിചാരങ്ങൾ ഉൾക്കൊണ്ടതുകൊണ്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മീനങ്ങാടി ഗ്രാമ പഞ്ചായത്തിൻറെ നേതൃത്വത്തിൽ രൂപം നൽകിയ സകലകല സാംസ്കാരികവേദി സംഘടിപ്പിച്ച ഒ.എൻ.വി അനുസ്മരണ സദസ്സിൻറെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ അധ്യക്ഷത വഹിച്ചു. സകലകല സാംസ്കാരിക വേദിയുടെ ലോഗോ വൈസ് പ്രസിഡണ്ട് കെ.പി നുസ്റത്ത് പ്രകാശനം ചെയ്തു. സ്റ്റാൻറിംഗ് കമ്മറ്റി അധ്യക്ഷൻമാരായ ബേബി വർഗീസ്, ഉഷാരാജേന്ദ്രൻ, എഴുത്തുകാരായ ജോയ് പാലക്കാമൂല,സുമി മീനങ്ങാടി, ജോയ് ഐക്കരക്കുടി , ഗായകൻ സാബു സേവ്യർ , മോഹൻദാസ് കെ കെ, എൻ. ആർ പ്രിയ എന്നിവർ സംസാരിച്ചു. കൺവീനർ ഡോ. ബാവ കെ.പാലുകുന്ന് സ്വാഗതവും, റീമ പപ്പൻ നന്ദിയും പറഞ്ഞു. ‘ഓർമകളില്‍ ഒ.എൻ.വി ‘ എന്ന പേരിൽ ഒ.എൻ.വിയുടെ ഗാനങ്ങളും കവിതകളും കോർത്തൊരുക്കിയ കാവ്യസായാഹ്നവും നടത്തി.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...