– വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബത്തേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു
കല്‍പ്പറ്റ: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘നോക്ക് ഔട്ട് ഡ്രഗ്സ്’ എന്ന പേരില്‍ വയനാട് ജില്ലാ പോലീസ് സംഘടിപ്പിക്കുന്ന അണ്ടര്‍-19 ഫുട്ബോള്‍ കാര്‍ണിവലിന് ബത്തേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ആവേശ തുടക്കം. ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെയും സ്പോര്‍ട്സ് കൗണ്‍സിലിന്റെയും സഹകരണത്തോടെ നടത്തുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. ഇഷ്ടം ആരോഗ്യകരമായ കാര്യങ്ങളോട് മാത്രമാകണമെന്നും മറ്റൊരു ലഹരിക്കും അടിമപ്പെടരുതെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ബത്തേരി മുനിസിപ്പാലിറ്റി ചെയര്മാന് ടി.കെ. രമേശ് അദ്ധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ലഹരി വിരുദ്ധ സന്ദേശം നല്കി. കളിയാണ് ലഹരിയെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ലഹരിയുടെ വഴിയെ പോകരുെതന്നും കായികവും കലാപരവുമായ കാര്യങ്ങളില്‍ ലഹരി കണ്ടെത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഉദ്ഘാടന പരിപാടിക്ക് ശേഷം എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. അഡീ. എസ്.പി ടി.എന്‍. സജീവ്, ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുല്‍ ഷെരീഫ്, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി അബ്ദുള്‍ കരീം, മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ എല്‍സി പൗലോസ്, നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി എം.കെ. ഭരതന്, ജില്ലാ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്‍്റ് ബിനു തോമസ്, അത്ലറ്റിക് അസോസിയേഷന് സെക്രട്ടറി ലൂക്കാ ഫ്രാന്‍സിസ്, ജനമൈത്രി ജില്ലാ നോഡല്‍ ഓഫിസര്‍ കെ.എം. ശശിധരന്, എ.എസ്ഐ ഹസന് ബാരിക്കല്‍, ജില്ലാ പോലീസ് ടീമംഗം നിയാദ്, എസ്.സി.പി.ഒ ഇര്‍ഷാദ് മുബാറക് തുടങ്ങിയവര്‍ സംസാരിച്ചു.
ബത്തേരി ഫുട്ബോള്‍ അക്കാദമി, കെ.വൈ.സി ചേനാട്, വിവാ പുത്തൂര്‍, നവ്യ മാതമംഗലം, അക്ഷരമിത്ര മീനങ്ങാടി, വിവാ കിടങ്ങില്‍, ജോഗോ ബൊണീറ്റോ നായ്കട്ടി, അമിഗോസ് മുത്തങ്ങ എന്നീ എട്ട് ടീമുകള്‍ മാറ്റുരച്ച ബത്തേരി ബ്ലോക്ക് തല മത്സരമാണ് വെള്ളിയാഴ്ച നടന്നത്. വാശിയേറിയ മത്സരത്തില്‍ അക്ഷരമിത്ര മീനങ്ങാടി, കെ.വൈ.സി ചേനാട് എന്നിവര്‍ ബ്ലോക്ക് തല ഫൈനല്‍ മത്സരത്തിലേക്ക് പ്രവേശിച്ചു.
കല്‍പ്പറ്റ ബ്ലോക്കിലെ മത്സരങ്ങള്‍ മെയ് നാലിന് അച്ചൂര് ജി.എച്ച്.എസ്.എസ് ഗ്രൗണ്ടിലും, മാനന്തവാടി ബ്ലോക്കില്‍ മെയ് അഞ്ചിന് തവിഞ്ഞാല്‍ 44-ാം മൈല്‍ ഗ്രൗണ്ടിലും, പനമരം ബ്ലോക്കില്‍ നടവയല്‍ സെന്റ് തോമസ് സ്കൂള്‍ ഗ്രൗണ്ടിലും നടക്കും. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ വള്ളിയൂര്‍ക്കാവ് മൈതാനത്ത് നടക്കും.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...