കൊച്ചി: പ്രമുഖ വ്യവസായ സംഘടനയായ ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ(ഐ.സി.സി) പ്രവര്‍ത്തനം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേരള കൗണ്‍സില്‍ രൂപീകരിച്ചു. കൊച്ചി ചോയിസ് മറീനയില്‍ നടന്ന പ്രഥമയോഗത്തില്‍ കേരള കൗണ്‍സില്‍ ഭാരവാഹികളും പ്രമുഖ വ്യവസായികളും സംരംഭകരും പങ്കെടുത്തു. 1925-ല്‍ബിര്‍ള ഗ്രൂപ്പ് സ്ഥാപകന്‍ ജി.ഡി. ബിര്‍ള കൊല്‍ക്കത്തയില്‍ ആരംഭം കുറിച്ചതാണ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ്. ഐസിസിയുടെ മുന്‍പ്രസിഡന്റും നാഫാ ക്യാപിറ്റൽ എംഡിയുമായ അമേയ പ്രഭുവിന്റെയും നിലവിലെ പ്രസിഡന്റും ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ് എംഡിയുമായ അഭ്യുദയ് ജിന്‍ഡാലിന്റെയും നേതൃത്വത്തില്‍ ദേശിയ-അന്തര്‍ദേശിയതലത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് സംഘടന കാഴ്ച്ചവെച്ചത്. നിലവില്‍ രാജ്യത്തെ 22 സംസ്ഥാനങ്ങളിലും 27-ല്‍പ്പരം വിദേശരാജ്യങ്ങളിലും ഐ സി സിയുടെ ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് രാജ്യത്തെ ബിസിനസ് മേഖലയുടെ മുന്നേറ്റത്തിനും ലോകമെമ്പാടുമുള്ള പ്രവാസി സമൂഹത്തിന്റെ വ്യാപാരവും വാണിജ്യവും പ്രോത്സാഹിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു. ദേശിയതലത്തില്‍ പ്രവര്‍ത്തിക്കുന്ന പോലെ കേരളത്തിലും സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ടുള്ള തെരഞ്ഞെടുത്ത വ്യവസായ മേഖലകളില്‍ സെക്ടറല്‍ കമ്മിറ്റികള്‍ രൂപീകരിക്കുകയും ഭരണപരമായ ഇടപെടലുകള്‍,പഠന-ബോധവത്കരണ പരിപാടികള്‍, നെറ്റ്വര്‍ക്കിങ്, വ്യാപാര സംഗമങ്ങള്‍ എന്നിവയിലൂടെ കേരളത്തിന്റെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുകയുമാണ് സംഘടനയുടെ ലക്ഷ്യം.
ഐ സി സിയുടെ ദേശിയ-അന്തര്‍ദേശിയ ശൃഖലയുടെ പിന്തുണ സംസ്ഥാനത്തെ ബിസിനസ് സമൂഹത്തിന് കൂടുതല്‍ ശക്തിപകരുമെന്ന് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് അഭ്യുദയ് ജിന്‍ഡാല്‍ പറഞ്ഞു. കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിലൂടെ ഇവിടുത്തെ ബിസിനസുകാര്‍ക്ക് അന്താരാഷ്ട്ര വ്യാപാര പ്രതിനിധി സംഘങ്ങളില്‍ പങ്കെടുക്കാനും അവരുമായി കൂടിക്കാഴ്ച്ച നടത്തുവാനും അവസരം ലഭിക്കും.കൂടാതെ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായുള്ള ചര്‍ച്ചകളില്‍ ഭാഗമാകുവാനും രാജ്യത്തെ വലിയ ബിസിനസ് കൂട്ടായ്മയുടെ കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കാനും സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ മറ്റു ചേംബര്‍ ഓഫ് കൊമേഴ്സുകളില്‍ നിന്ന് ഐ സി സി സംഘടനയുടെ പങ്കാളിത്തം കൊണ്ടും ആഗോള സാന്നിധ്യം കൊണ്ടും വളരെ വ്യത്യസ്തമാണെന്ന് ഐ സി സി കേരള കൗണ്‍സില്‍ സ്ഥാപക ചെയര്മാന് വിനയ് ജെയിംസ് കൈനടി പറഞ്ഞു. കേരളത്തിലെ ബിസിനസ് സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് ഐ സി സിയുടെ പിന്തുണ ഏറെ ഗുണകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘കേരളത്തിലെ വ്യവസായികള്‍ക്കും സംരംഭകര്‍ക്കും ലോകമെമ്പാടുമുള്ള ബിസിനസുകാരുമായി സഹകരണം ഉറപ്പാക്കുവാനും പുതിയ സാധ്യതകള്‍ കണ്ടെത്തുവാനും ഐസിസിയിലൂടെ സാധിക്കും. ഇന്ത്യയിലുടനീളമുള്ള ബിസിനസ് സമൂഹവുമായി ഒത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനും ഇതിലൂടെ കഴിയും’- പുതിയ സംരംഭത്തെ സ്വാഗതം ചെയ്ത ബേബി മറൈന്‍ ഗ്രൂപ്പ് സി ഇ ഒ ജേക്കബ് ബാബു പറഞ്ഞു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...