കൽപ്പറ്റ: വയനാട് പ്രിൻസിപ്പൽ കൃഷി ആഫീസിലെ വനിതാ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്നു നടക്കുന്ന ഭരണാനുകൂല സർവ്വീസ് സംഘടനകളുടെ ചെളിവാരിയെറിയൽ അവസാനിപ്പിക്കണമെന്ന് എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ചൂരൽമല- മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസം പോലുള്ള വളരെ പ്രധാനപ്പെട്ട വിഷയങ്ങൾ പരിഹരിക്കാതിരിക്കുകയും സർക്കാർ ജീവനക്കാരെ ബാധിക്കുന്ന ക്ഷാമബത്ത കുടിശ്ശിക, 12-ാംശമ്പള പരിഷ്കരണ കമ്മിഷനെ പ്രഖ്യാപിക്കാത്തത്, 11-ാo ശമ്പള പരിഷ്കരണ കുടിശ്ശിക ഒരു ഗഡു പോലും ജീവനക്കാർക്ക് ലഭിക്കാതിരിക്കുന്ന ഗുരുതര സാഹചര്യം, ഇവയൊന്നും ഏറ്റെടുക്കാതെ ചേട്ടൻ ബാവയും അനിയൻ ബാവയും കളിക്കുകയാണ് എൻ.ജി.ഒ യൂണിയനും ജോയിന്റ് കൗൺസിലെന്നും അദ്ദേഹം ആരോപിച്ചു.
ഭീമമായ പണപിരിവ് നടത്താനുള്ള ഉപാധി മാത്രമായിട്ടാണ് ജീവനക്കാരെ ഇവർ കാണുന്നത്. കഴിഞ്ഞ ഒൻപത് വർഷമായി കാര്യമായ ഒരു പ്രതിഷേധങ്ങൾ പോലും സിവിൽ സ്റ്റേഷനിൽ സംഘടിപ്പിക്കാതെ ഇതൊരു അവസരമാക്കി മാറ്റാനാണ് എൻ.ജി.ഒ യൂണിയൻ ശ്രമിക്കുന്നത്. കളക്ട്രേറ്റിൽ മിക്ക സെക്ഷനുകളിലും ഭൂമിതരംമാറ്റം ഉൾപ്പെടെ ഫയലുകൾ തീരുമാനമാകാതെ കെട്ടി കിടക്കുമ്പോൾ നേതാക്കൾ ചില സീറ്റുകളിൽ വർഷങ്ങളായി ചടഞ്ഞിരിക്കുകയാണ്. 25-02-2017 സർക്കാർ ഉത്തരവ് നം3/2017 പ്രകാരം എല്ലാ വകുപ്പുകളിലും ഓൺലൈൻ സ്ഥലമാറ്റം നിർബന്ധമാക്കിയിരിക്കെ,ചില വകുപ്പുകളിലും ഓഫിസുകളിലും പതിമൂന്നും പതിന്നാലും വർഷങ്ങളായി സ്ഥലം മാറ്റം നടക്കാതിരിക്കുന്നതാണ്, ഓഫീസിലുള്ളവർ തമ്മിൽ പോലും ഉള്ള പ്രശ്നങ്ങൾക്ക് പ്രധാന കാരണം. സാമുഹ്യ പെൻഷൻ കൈപറ്റി സസ്പെൻഷനിലായ ജീവനക്കാരൻ മുമ്പിരുന്ന കളക്ട്രേറ്റിലെ ഒരു പ്രധാന സീറ്റിൽ ഫയൽ കെട്ടി കിടന്നതിനെ തുടർന്ന് നൽകിയ മെമ്മോക്ക് മറുപടി കിട്ടിയോ, തുടർ നടപടി എന്താണ് എന്ന്’ ഉത്തരവാദിത്വപ്പെട്ടവർ വ്യക്തമാക്കണം. സ്ഥാപിത താല്പര്യക്കാരായ സംഘടനാ നേതാക്കൾ തന്നെയാണ് ഇത്തരക്കാരെ സംരക്ഷിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഈ രണ്ട് സംഘടനകളും അവരവരുടെ വകുപ്പുകൾ സാമ്രാജ്യമായി വച്ചിരിക്കുകയാണെന്നും ഇങ്ങനെ പോയാൽ സ്ഥലമാറ്റ പീഢനത്തിനെ തുടർന്ന് ആത്മഹത്യ ചെയ്ത പോൾ തോമസ്, നവീൻ ബാബു എന്നിവരുടെ പിൻഗാമികൾ ഇനിയും ഉണ്ടാവുമെന്നും പാർട്ടി നേതൃത്വങ്ങൾ ഇടപ്പെട്ട് മേൽപറഞ്ഞ സർവ്വീസ് സംഘടനകളെ നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...