നാളെ വയനാട് കലക്ട്രേറ്റ് വളയും..: ഉരുള്‍ദുരന്ത ബാധിതരോടുള്ള അവഗണന; യു ഡി എഫ് രാപകല്‍സമരം തുടങ്ങി കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരോടുള്ള കേന്ദ്ര-കേരള സര്‍ക്കാരുകളുടെ അവഗണനക്കെതിരെ അഡ്വ. ടി സിദ്ധിഖ് എം എല്‍ എയുടെ നേതൃത്വത്തില്‍ യു ഡി എഫ് വയനാട് കലക്ട്രേറ്റിന് മുമ്പില്‍ രാപകല്‍ സമരം തുടങ്ങി. കെ പി സി സി രാഷ്ട്രീയകാര്യസമിതി അംഗം അഡ്വ. സണ്ണി ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. വയനാട് ദുരന്തബാധിതരെ തീര്‍ത്തും അവഗണിക്കുന്ന കുറ്റകരമായ അനീതിയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏഴ് ആഴ്ചകള്‍ കൊണ്ട് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ഏഴ് മാസമായിട്ടും ചെയ്തുതീര്ക്കാന് ഈ സര്‍ക്കാരിന് സാധിച്ചിട്ടില്ല. സ്ഥലം കണ്ടെത്തിയില്ല, എത്ര സ്ഥലമാണ് ഓരോ കുടുംബങ്ങള്‍ക്കും നല്‍കേണ്ടത്, ഒരു വീടിനാകുന്ന ചിലവെത്ര എന്നിങ്ങനെ ഒരു കാര്യത്തിലും അന്തിമതീരുമാനത്തിലെത്താന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. വീട് വെച്ച് നല്കാന് പല ഏജന്‍സികളും സംഘടനകളും മുന്നോട്ടുവന്നു. കര്‍ണാടക സര്‍ക്കാര്‍, കോണ്‍ഗ്രസ്, മുസ്ലിംലീഗ്, യൂത്ത്കോണ്‍ഗ്രസ് അടക്കം വീട് വെച്ച് നല്‍കാനും തയ്യാറായി. മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സഹായിച്ചു. 750 കോടിയോളം രൂപയാണ് അതിലേക്കെത്തിയത്. ഇത്തരത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി എല്ലാവരും സഹായവുമായി എത്തി. എന്നാല്‍ ദുരന്തബാധിതരുടെ പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇത്രയും നാളായിട്ടും എങ്ങുമെത്തിയിട്ടില്ലെന്നും ഇതിനെതിരെ യു ഡി എഫ് പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വേണ്ടിവന്നാല്‍ എല്ലാ യു ഡി എഫ് എം എല്‍ എമാരും കല്പ്പറ്റയിലെത്തിയോ അല്ലെങ്കില്‍ നിയമസഭക്ക് മുമ്പിലോ ദുരന്തബാധിതരുടെപ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതിനായി നിരാഹാരം അനു ഷ്ഠിക്കാന്‍ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ ആരംഭിച്ച രാപകല്‍സമരം ഇന്ന് രാവിലെ ഏഴ് മണിക്ക് അവസാനിക്കും. തുടര്‍ന്ന് കലക്ട്രേറ്റ് വളഞ്ഞുള്ള പ്രതിഷേധം ആരംഭിക്കും. യു ഡി എഫ് കല്‍പ്പറ്റ നിയോജമണ്ഡലം ചെയര്മാന് ടി ഹംസ അധ്യക്ഷനായിരുന്നു. എ പി അനില്‍കുമാര്‍ എം എല്‍ എ, എന്‍ ഡി അപ്പച്ചന്, ഐ സി ബാലകൃഷ്ണന് എം എല്‍ എ, എന്‍ കെ റഷീദ്,പി പി ആലി,എം സി സെബാസ്റ്റ്യന്‍,പി ടി ഗോപാലക്കുറുപ്പ്, റസാഖ് കല്‍പ്പറ്റ, സലീം മേമന,ബി സുരേഷ് ബാബു, സി മൊയ്തീന് കുട്ടി, അഡ്വക്കേറ്റ് ടി ജെ ഐസക്,കെ എല്‍ പൗലോസ്, സംഷാദ് മരക്കാര്‍,പോള്‍സണ്‍ കൂവക്കല്‍,ഗിരീഷ് കല്‍പ്പറ്റ,കെ വി പോക്കര്‍ഹാജി, കെ ഹാരിസ്,ഹര്‍ഷല്‍ കോന്നാടന്‍, എം എ ജോസഫ്, സി ശിഹാബ്, പി കെ അബ്ദുറഹിമാന്, ബിനു തോമസ്, ശോഭന കുമാരി,പി വിനോദ് കുമാര്‍,എം ജി ബിജു തുടങ്ങിയവര്‍ സംസാരിച്ചു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...