കൊച്ചി: ഇന്റര്‍നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്പ്പറേഷന്( ഐ.എസ്.ഡി.സി), അമൃത യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസുമായി ധാരണാപത്രം ഒപ്പുവെച്ചു. യൂണിവേഴ്സിറ്റിയിലെ ബി.കോം വിദ്യാര്‍ത്ഥികള്‍ക്ക് എസിസിഎ അംഗീകൃത ബിരുദം നേടുവാൻ അവസരം ഒരുക്കുകയാണ് സഹകരണത്തിന്റെ ലക്ഷ്യം. അമൃത യൂണിവേഴ്സിറ്റിയില്‍ നടന്ന ചടങ്ങില്‍ ഐ.എസ്.ഡി.സി സോണല്‍ മേധാവി ജിഷ രാജ്, അമൃത യൂണിവേഴ്സിറ്റി ഡീന്‍ ഡോ. യു. കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ധാരണാപത്രം ഒപ്പുവെച്ചത്.
ബി.കോം പഠനത്തോട് ഒപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ആഗോളതലത്തില്‍ അംഗീകാരമുള്ള എസിസിഎ യോഗ്യത കരസ്ഥമാക്കുവാനും അതുവഴി ലോകത്തെ മികച്ച തൊഴില്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുവാനും പുതിയ പങ്കാളിത്തം വഴിയൊരുക്കുമെന്ന് ഐഎസ്ഡിസി സോണല്‍ മേധാവി ജിഷ രാജ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള നൈപുണ്യം കരസ്ഥമാക്കുന്നതിനായി ഇന്ത്യയിലെ 300-ലേറെ സര്‍വകലാശാലകളുമായും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനമാണ് ഐഎസ്ഡിസി. എസിസിഎ സംയോജിത കോഴ്സുകള്‍ ഭാവിയിലെ മികച്ച പ്രൊഫഷണലുകളെ വാര്‍ത്തെടുക്കാന്‍ സഹായിക്കുമെന്നും അവര്‍ വ്യക്തമാക്കി.
പ്രൊഫഷണല്‍ അക്കൗണ്ടന്റുമാരുടെ പ്രധാന്യം വര്‍ദ്ധിച്ചുവരുന്ന കാലത്ത് എസിസിഎ സംയോജിത ബി.കോം കോഴ്സുകളുടെ പ്രാധാന്യം വലുതാണെന്ന് അമൃത യൂണിവേഴ്സിറ്റി ഡീന്‍ ഡോ. യു കൃഷ്ണകുമാര്‍ പറഞ്ഞു. പുതിയ സഹകരണത്തിലൂടെ വിദ്യാർത്ഥികളുടെ നൈപുണ്യം വര്‍ദ്ധിപ്പിക്കുവാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ഐ.എസ്.ഡി.സി റീജിയണല്‍ മാനേജര്‍ അര്ജുന് രാജ്, ഐഎസ്ഡിസി റീജിയണൽ മേധാവി ശരത് വേണുഗോപാൽ, അമൃത യൂണിവേഴ്സിറ്റി വൈസ് പ്രിന്‍സിപ്പാള്‍ ഡോ.പി. ബാലസുബ്രഹ്മണ്യന്, അമൃത യൂണിവേഴ്സിറ്റി ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ. ഷാബു കെ.ആർ എന്നിവര്‍ പങ്കെടുത്തു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...