.
കൽപ്പറ്റ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വം കൊടുക്കുന്ന വയനാട് ഫെസ്റ്റ് കം ഷോപ്പിങ് ഫെസ്റ്റിവൽ ജനുവരി ആറിന് ആരംഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു .ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടു കൂടിയാണ് വയനാട് ഫെസ്റ്റ് നടത്തുന്നത് വയനാട് ഫെസ്റ്റ്ന് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളും സർവീസ് മേഖലയിൽ ഉള്ളവരും അടക്കമുള്ള വിവിധ സംഘടനകൾ സഹകരിക്കും . വയനാട് ഫെസ്റ്റിന് തുടക്കം കുറിച്ച് കൊണ്ട് കൽപ്പറ്റയിൽ 6 ന് തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് റാലിയും റോഡ് ഷോയും നടത്തും. വയനാടിൻ്റെ തനത് കലാരൂപങ്ങളുടെയും ബാൻ്റ്, നാസിക് ഡോൾ, ശിങ്കാരിമേളം, തുടങ്ങിയവയുടെയും അകമ്പടിയോടെ നൂറു കണക്കിന് ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ലളിത് മഹൽ ഓഡിറ്റോറിയം പരിസരത്തുനിന്ന് റാലിയും റോഡ് ഷോയും ആരംഭിക്കും.മലബാർ ഗോൾഡിന് സമീപം പ്രത്യേകം തയ്യാറാക്കിയ വയനാട് ഫെസ്റ്റ് നഗരിയിൽ റാലി സമാപിച്ച് ഉദ്ഘാടന സമ്മേളനവും തുടർന്ന് മെഗാ മ്യൂസിക്കൽ നൈറ്റ് പ്രോഗ്രാമും ഉണ്ടാവും. .ആറുമാസം നീണ്ടുനിൽക്കുന്ന വയനാട് ഫെസ്റ്റ് ദിനങ്ങളിൽ ജില്ലയിലെ എല്ലാ ചെറുതും വലുതുമായ ടൗണുകൾ കേന്ദ്രീകരിച്ചുകൊണ്ട് നിരവധി ഗായകരെ അണിനിരത്തി ഗായക സദസ്സ് ഒരുക്കും. റീ ബിൽഡ് വയനാട് എന്ന ആശയം മുൻനിർത്തി വയനാട് ജില്ലയിലെ എല്ലാ പ്രദേശങ്ങളും സജീവമാക്കുക എന്ന ലക്ഷ്യത്തിലാണ് ഗായക സദസ്സ് എന്ന പേരിൽ പാട്ടു വണ്ടി ക്രമീകരിച്ചിട്ടുള്ളത്.ടൂറിസം കേന്ദ്രങ്ങളിലും ഗാനമേളകളും കലാപരിപാടികളും നടത്തും. ജനുവരി ആറ് മുതൽ വയനാട് ജില്ലയിലെ ഏത് സ്ഥാപനങ്ങളിൽ നിന്നും ഉപഭോക്താക്കൾ വാങ്ങുന്ന സാധനങ്ങളുടെ തോതനുസരിച്ച് സമ്മാന കൂപ്പണുകൾ ലഭിക്കും കൂപ്പൺ വിതരണത്തിന് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് ആഴ്ചകൾ തോറും നറുക്കെടുപ്പ് നടത്തി 1000 രൂപയുടെ 50 പർച്ചേസ് വൗച്ചറുകൾ വീതം നൽകും. ടൂറിസം സർവീസ് മേഖലകളിലും കൂപ്പൺ ലഭിക്കുന്ന വിധത്തിലാണ് ഫെസ്റ്റ് ക്രമീകരിച്ചത് .വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പർച്ചേസ് ചെയ്യുന്നതിനനുസരിച്ച് കൂപ്പണുകൾ സൗജന്യമായി ലഭിക്കും.നിരവധി കാറുകളും ബുള്ളറ്റുകൾ ഉൾപ്പെടെ മോട്ടോർസൈക്കിളുകളും സ്കൂട്ടറുകളും നൂറിൽപരം ഹോം അപ്ലൈൻസ് ഉൽപ്പന്നങ്ങളും അടങ്ങിയ രണ്ടരക്കോടിയോളം രൂപ വിലമതിക്കുന്ന സമ്മാനങ്ങൾ ആണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. 1000 രൂപയുടെ പർച്ചേസ് വൗച്ചർ ഓരൊ ആഴ്ചയിലും 50 പേർക്ക് വീതം ഫെസ്റ്റ് കാലയളവിൽ നൽകും .മാസംതോറും ബംബർ ഉൾപ്പെടെയുള്ള നറുക്കെടുപ്പുകൾ സ്റ്റേജ് പരിപാടികളോടെ നടത്തും. സൗകര്യമുള്ള സ്ഥലങ്ങൾ തെരഞ്ഞെടുത്ത് 15 ദിവസം നീണ്ടുനിൽക്കുന്ന എക്സ്പൊ,എക്സിബിഷൻ നടത്തും.വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയ്,ജില്ലാ ജനറൽ സെക്രട്ടറി കെ ഉസ്മാൻ ജില്ലാ ട്രഷറർ നൗഷാദ് കരിമ്പനക്കൽ,ഡി ടി പി സി മാനേജർ പ്രവീൺ ,ഫെസ്റ്റ് കോഡിനേറ്റർ മുഹമ്മദ് റഫീഖ്,ജില്ലാ ഭാരവാഹികളായ പി. വി.അജിത്ത് ,നിസാർ ദിൽവേ,കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് അസ്ലം ബാവ എന്നിവർ സംബന്ധിച്ചു
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...