മേപ്പാടി: ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ (BMCF), മറുനാടൻ മലയാളി, ശാന്തിഗ്രാം എന്നിവയുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്നും വിദ്യാഭ്യാസ സഹായ നിധിയായി സമാഹരിച്ച ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ മേപ്പാടി ഗ്രാമപഞ്ചായത്തിൽ നടന്ന സമ്മേളനത്തിൽ വിതരണം ചെയ്തു.
മേപ്പാടി – ചൂരൽമല ദുരന്തത്തിൽ നിരാലംബരായവരും രക്ഷിതാക്കൾ നഷ്ടപ്പെട്ടവരുമായ 29 വിദ്യാർത്ഥികൾക്കാണ് ഇതിൻ്റെ പ്രയോജനം ലഭിച്ചത്.
5 ലക്ഷം രൂപ വീതം 10 പേർക്കും, 3.5 ലക്ഷം രൂപ വീതം 12 പേർക്കും 3 ലക്ഷം രൂപവീതം 5 പേർക്കും 2.5 ലക്ഷം രൂപവീതം 2പേർക്കും ആയി ആകെ 29 പേർക്ക് ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപയാണ് വിതരണം ചെയ്തത്.
മറുനാടൻ മലയാളിയുടെ പ്രേക്ഷകരിൽ നിന്നും ബ്രിട്ടണിൽ ജോലി ചെയ്യുന്നവരിൽ നിന്നും സ്ക്കെ ഡൈവിംഗ് ഉൾപ്പെടയുള്ള മാർഗ്ഗങ്ങളിലൂടെ സമാഹരിച്ച 100 % തുകയോടൊപ്പം ബ്രിട്ടീഷ് ഗവണ്മെൻ്റിൻ്റെ 25% ടാക്സ് റീഫണ്ടും ചേർത്ത് 125% മാക്കി ദുരിതബാധിതർക്ക് നൽകിയാണ് സംഘാടകർ മാതൃകയായത്.* സംഭാവന നൽകിയവരുടെ വിവരങ്ങളും തുകകളും ഏവർക്കും ലഭ്യമാകുന്ന തരത്തിൽ 100 % സുതാര്യമാക്കിയാണ് BMCF, മറുനാടൻ മലയാളി – ശാന്തിഗ്രാം ടീം ഈ ദൗത്യം നിർവ്വഹിച്ചത്. രാവിലെ 10 മണിക്ക് വയനാട് മേപ്പാടി ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നടന്ന സമ്മേളനത്തിൽ മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. ബാബു അദ്ധ്യക്ഷത വഹിച്ചു.
മറുനാടൻ മലയാളി ചീഫ് എഡിറ്ററും BMCF സ്ഥാപക ചെയർമാനുമായ ഷാജൻ സ്കറിയ ആമുഖ പ്രഭാഷണം നടത്തി.
പദ്ധതിയുടെ കോ- ഓർഡിനേറ്റർ അജയ് വയനാട് ചൂരൽമലയിലെ അനുഭവങ്ങൾ അവതരിപ്പിച്ചു.
സമ്മേളനത്തിൻ്റെ ഉദ്ഘാടനവും സഹായനിധിയുടെ വിതരണവും അഡ്വ. ടി. സിദ്ധിഖ് എം.എൽ.എ. നിർവ്വഹിച്ചു.
BMCF മുൻ വൈസ് ചെയർമാനും അഡ്വൈസറി ബോർഡ് അംഗവുമായ സോണി ചാക്കോ, മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാധ രാമസ്വാമി, വികസനകാര്യ സ്റ്റാൻ്റിംഗ് ചെയർമാൻ നാസർ ബി, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രാജു ഹെജമാടി, ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ രാധാമണി ടീച്ചർ,കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് ചൂരൽമല ഡിവിഷൻ മെമ്പർ രാഘവൻ സി, മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസ് വാർഡ് മെമ്പർ ജോബിഷ് കുര്യൻ, അട്ടമല വാർഡ് മെമ്പർ എൻ. കെ. സുകുമാരൻ, ചൂരൽമല വാർഡ് മെമ്പർ നൂറുദ്ധീൻ സി. കെ,പഞ്ചായത്ത് സെക്രട്ടറി നൗഷാദ് അലി, രാജീവ് യൂത്ത് ഫൗണ്ടേഷൻ പ്രസിഡൻ്റ് റഷീദ് പറമ്പൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
ജനറൽ കൺവീനർ ആർഷഭാരത് ജനറൽ സെക്രട്ടറി എം.എം. അഗസ്റ്റിൻ സ്വാഗതവും ശാന്തിഗ്രാം ഡയറക്ടർ എൽ. പങ്കജാക്ഷൻ കൃതജ്ഞയും രേഖപ്പെടുത്തി.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...