പടിഞ്ഞാറത്തറ: മതേതരത്വവും സ്വാതന്ത്ര്യവും നിലനിര്‍ത്താനുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അതിനാല്‍ ഉപതെരഞ്ഞെടുപ്പുകളില്‍ യു ഡി എഫിന്റെ വിജയം അനിവാര്യമാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. സാധാരണക്കാരെയും കര്‍ഷകരുടെയുമടക്കം എല്ലാമേഖലയും ദുരിതം വിതച്ച കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള മുന്നറിയിപ്പായിരിക്കും ഉപതെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റം മൂലവും, കാര്‍ഷികമേഖലയിലെ ദുരിതം മൂലവും ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ അത് മറക്കാനാണ് കേന്ദ്രവും സംസ്ഥാന ഭരണകൂടങ്ങള്‍ പുതിയ വിവാദങ്ങളുണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അഭ്യസ്തവിദ്യരുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയും, പി എസ് സിയെയും എംപ്ലോയ്മെന്റിനെയും നോക്കുകുത്തിയാക്കി സി പി എം പ്രവര്‍ത്തകരെ സര്‍ക്കാരിന്റെയും ഇതരവകുപ്പുകളുടെയും ഒഴിവുകളില്‍ തിരുകിക്കയറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. പടിഞ്ഞാറത്തറ പന്തിപ്പൊയിലില്‍ നടത്തിയ യു ഡി എഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ കെ മമ്മൂട്ടി അധ്യക്ഷനായിരുന്നു. ജോസഫ് വാഴക്കന്, കുറുക്കോളി മൊയ്തീന് എം എല്‍ എ, സി മമ്മൂട്ടി, കെ കെ അഹമ്മദ്ഹാജി, എന്‍ ആര് അസൈനാര്‍, പി കെ അബ്ദുള്അസീസ്, ഹാരിസ് കെ, പി ബാലന്, ഷംസുദ്ദീന് എന്‍ പി, പി കെ ഗഫൂര്‍, എം മുഹമ്മദ്ബഷീര്‍, എം എ ജോസഫ്, പി കെ അബ്ദുറഹ്മാന്, പോള്‍സണ്‍ കൂവയ്ക്കര്, ഖാലിദ് ഈന്തന്‍, ബ്രസീലിയ, കളത്തില്‍ മമ്മൂട്ടി, റിയാസ് മന്ദത്ത്, വി ഖാലിദ്, അച്യുതന് മാസ്റ്റര്‍, മന്ദത്ത് ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...