സുൽത്താൻ ബത്തേരി: അന്താരാഷ്ട്ര കോഫി ഓർഗനൈസേഷൻ നടത്തി വരുന്ന അന്താരാഷ്ട്ര കാപ്പി ദിനാചരണം കോഫി ബോർഡിൻ്റെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരിയിൽ നടത്തി. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രി ഉദ്ഘാടനം ചെയ്തു. വയനാടൻ കാപ്പിയുടെ പ്രാധാന്യം ആഗോള തലത്തിൽ വർദ്ധിച്ചു വരാനുണ്ടായ സാഹചര്യവും കൃഷി രീതികളെയും പറ്റി യോഗത്തിൽ പങ്കെടുത്തവർ സംസാരിച്ചു. കാപ്പികർഷകരെ യോഗത്തിൽ ആദരിക്കുകയും ചെയ്തു.
കോഫി ബോർഡ് മെമ്പർ ഇ. ഉണ്ണികൃഷ്ണൻ ( സുരേഷ് അരിമുണ്ട) അദ്ധ്യക്ഷത വഹിച്ചു. കെ.കെ.മനോജ്, ഡോ. ജോർജ് ഡാനിയേൽ, മുൻസിപ്പൽ ചെയർമാൻ ടി.കെ.രമേശ് , അഡ്വ. മൊയ്തു , പ്രൊഫ. കെ.പി. തോമസ്, ജോർജ് പോത്തൻ, അനുപ് പാലുകുന്ന്, കെ.ജെ. ദേവസ്യ , ഭൂപേയ്, പി.ജെ. ചാക്കോച്ചൻ ,ധർമ്മരാജ് ,ഫാ.വർഗീസ് മറ്റമന, ജോസഫ്, ഡോ. യാമിനി വർമ്മ ഡോ.പി. രാജേന്ദ്രൻ, അജേഷ് കുമാർ, തോമസ്, ഗോപാലക്കുറുപ്പ് എന്നിവർ സംസാരിച്ചു. കോഫി ബോർഡ് കേരള റീജിയൻ ജോയിൻ്റ് ഡയറക്ടർ ഡോ. എം.കറുത്ത മണി സ്വാഗതവും സീനിയർ ലെയ്സൺ ഓഫീസർ സി.ആർ. ഇന്ദിര നന്ദിയും പറഞ്ഞു. അമ്പലവയൽ ആർഎ ആർ എസ് റിട്ട അസോ. ഡയറക്ടർ ഡോ. പി. രാജേന്ദ്രൻ കാലാവസ്ഥയെപ്പറ്റിയും, ഡെപ്യൂട്ടി ഡയറക്ടർ (റിസർച്ച്) ഡോ. ജോർജ് ഡാനിയേൽ കൃഷിരീതിയെപ്പറ്റിയും ക്ലാസെടുത്തു. ആയിരത്തോളം കർഷകർ പരിപാടിയിൽ പങ്കെടുത്തു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...