കൽപ്പറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരന്തമുഖത്ത് പോലീസിന്റെ രക്ഷാപ്രവർത്തനങ്ങൾക്ക് സഹായങ്ങളുമായി വർത്തിച്ച വ്യക്തികളെ വയനാട് ജില്ലാ പോലീസ് ആദരിച്ചു. ചൂരൽമല സ്വദേശികളായ താഴത്തെ കളത്തിൽ വീട്ടിൽ ടി.കെ. ജാഫർ അലി, തെക്കത്ത് വീട്ടിൽ ടി. ഫിറോസ്, പാളിയാൽ വീട്ടിൽ അബൂബക്കർ, ജയലക്ഷ്മി നിവാസിൽ ബി. ജയപ്രകാശ്, കാരക്കാടൻ വീട്ടിൽ കെഎ. ജംഷീദ്, മുണ്ടക്കൈ തട്ടാരക്കാട് വീട്ടിൽ ടി.കെ സജീബ്, ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനീഷ് ബി. നായർ, ലക്ഷ്വദീപ് കടമത്ത് ദ്വീപ് സ്വദേശി അലിഫ് ജലീൽ എന്നിവരെയാണ് 10.09.2024 ന് കൽപ്പറ്റ ജില്ലാ പോലീസ് സഹകരണ സംഘം ഹാളിൽ വച്ച് നടത്തിയ ചടങ്ങിൽ ജില്ലാ പോലീസ് ആദരിച്ചത്. 2016 ൽ റോഡപകടത്തിൽ ഗുരുതര പരിക്കേറ്റ് ചലന ശേഷി നഷ്ടപെട്ട പോലീസ് ഉദ്യോഗസ്ഥനെ കഴിഞ്ഞ നാലു വർഷങ്ങളായി സൗജന്യമായി ചികിത്സ നടത്തി വരുന്ന ‘ആയുർവേദ യോഗവില്ല’ ആശുപത്രി എം.ഡിയായ അജയകുമാർ പൂവത്ത്കുന്നേലിനെയും മാതൃകാപരമായ സേവനത്തിനുള്ള ആദരവ് നൽകി. ഉത്തര മേഖലാ ഇൻസ്പെക്ടർ ജനറൽ സേതുരാമൻ ഐ.പി.എസ് ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് അദ്ധ്യക്ഷത വഹിച്ചു. നിയുക്ത മാനന്തവാടി എ.എസ്.പി ഉമേഷ് ഗോയൽ ഐ.പി.എസ്, മാനന്തവാടി ഡി.വൈ.എസ്.പിയായിരുന്ന കെ.എസ്.ഷാജി, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.എൽ ഷൈജു, കൽപ്പറ്റ ഡി.വൈ.എസ് പി. പി. ബിജുരാജ്, ബത്തേരി ഡി.വൈ.എസ്.പി കെ.കെ അബ്ദുൾ ഷരീഫ്, എസ്.എം.എസ് ഡി.വൈ.എസ് പി എം.എം അബ്ദുൾകരീം എൻ-സെൽ ഡി.വൈ.എസ്.പി എൻ.കെ ഭരതൻ, ഡി.സി.ആർ.ബി ഡി.വൈ.എസ്.പി ദിലീപ് കുമാർ ദാസ്, ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുൾ ഷരീഫ്, സി ബ്രാഞ്ച് ഡി.വൈ.എസ്. പി സുരേഷ്കുമാർ, കെ.പി.ഓ.എ ജില്ലാ പ്രസിഡന്റ് എം.എ സന്തോഷ്, കെ.പി.എ ജില്ലാ പ്രസിഡന്റ് ബിപിൻ സണ്ണി തുടങ്ങിയവർ സംസാരിച്ചു. മറ്റു മുതിർന്ന ഉദ്യോഗസ്ഥരും ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ എസ്.എച്ച്.ഓ.മാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...