തൃശൂർ: പരീക്ഷാ പരിശീലന സ്ഥാപനമായ ആകാശ് നടത്തുന്ന ആന്തെ ദേശീയ സ്കോളര്‍ഷിപ്പ് പരീക്ഷ ഒക്ടോബര്‍ 19 മുതല്‍ 27 വരെ നടക്കും. 100 ശതമാനം വരെ സ്കോളര്‍ഷിപ്പ് ലഭ്യമാക്കുന്ന പരീക്ഷ എട്ട്, ഒന്‍പത് ക്ലാസുകളിലെ ഉയര്‍ന്ന മാര്‍ക്കുള്ള 100 വിദ്യാര്‍ഥികള്‍ക്കും 11, 12 ക്ലാസുകളിലെ 50 പേര്‍ക്കും കാഷ് അവാര്‍ഡുകള്‍ നല്‍കും. അഞ്ച് വിദ്യാര്‍ഥികള്‍ക്ക് യു.എസ്.എയിലെ കെന്നഡി സ്പെയ്സ് സെന്ററില്‍ മുഴുവന്‍ ചിലവും വഹിക്കുന്ന അഞ്ചുദിന യാത്ര സൗകര്യപ്പെടുത്തും. പരീക്ഷ ഓണ്‍ലൈനിലും ഓഫ്ലൈനിലുമുണ്ട്. നീറ്റ്, ജെ.ഇ.ഇ മെയിന്‍, അഡ്വാന്‍സ് റാങ്കുകള്‍ നേടിയ പലരും അവരുടെ പരിശ്രമം ആരംഭിച്ചത് ആന്തെയ്ക്കൊപ്പമാണ്. anthe.aakash.ac.in എന്ന വെബ്സൈറ്റിലോ അടുത്ത ആകാശ് സെന്ററില്‍ നേരിട്ടോ രജിസ്റ്റര്‍ ചെയ്യാം. ഒക്ടോബര്‍ 20 മുതല്‍ 27 വരെ രാവിലെ 10.30 മുതല്‍ 11.30 വരെയാണ് ഓഫ്ലൈന് പരീക്ഷകള്‍. രാജ്യമാകെ 315 കേന്ദ്രങ്ങളിലായി നടക്കും. ഓണ്‍ലൈന്‍ പരീക്ഷ 19 മുതല്‍ 27 വരെ അനുയോജ്യമായ ഏത് സമയത്തും ചെയ്യാം. 90 മാര്‍ക്കിന്റെ 40 ചോദ്യങ്ങളാണ് ഉണ്ടാവുക. 8,9 ക്ലാസുകളില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്സ്, മെന്റല്‍ എബിലിറ്റി ചോദ്യങ്ങളുണ്ടാവും. മെഡിക്കല്‍ വിദ്യാഭ്യാസം തെരഞ്ഞെടുക്കുന്ന പത്താം ക്ലാസുകാര്‍ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത് സ്, മെന്റല്‍ എബിലിറ്റി ചോദ്യങ്ങളുണ്ടാകും. എന്‍ജിനിയറിങ് താല്‍പ്പര്യമുള്ളവര്‍ക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്സ്, മെന്റല്‍ എബിലിറ്റി ചോദ്യങ്ങളും ആയിരിക്കും. നീറ്റ് ഉദ്ദേശിക്കുന്ന 11, 12 ക്ലാസുകാര്‍ക്ക് ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി വിഷയങ്ങളിലും എന്‍ജിനിയറിങ് ഉദ്ദേശിക്കുന്നവര്‍ക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നിവയിലും ആയിരിക്കും ചോദ്യങ്ങള്‍. ഓണ്‍ലൈന്‍ പരീക്ഷ തുടങ്ങുന്നതിന് മൂന്നു ദിവസം മുന്‍പു വരെയും ഓഫ്ലൈന് പരീക്ഷയ്ക്ക് ഒരാഴ്ച മുന്‍പു വരെയും അപേക്ഷിക്കാം. 200 രൂപയാണ് പരീക്ഷാ ഫീസ്. ഓഗസ്റ്റ് 15നു മുന്പാണെങ്കില് 100 രൂപ മതി. പത്താം ക്ലാസുകാര്‍ക്ക് നവംബര്‍ എട്ടിനും എട്ട്, ഒന്‍പ് ക്ലാസുകാര്‍ക്ക് 13നും 11, 12 ക്ലാസുകാര്‍ക്ക് 16നുമാണ് ഫലപ്രഖ്യാപനം.
വാര്‍ത്താസമ്മേളനത്തില്‍ മേഖലാ മേധാവി അരുൺ വിശ്വനാഥ്, ബ്രാഞ്ച് മേധാവി സുജിത്ത് പി., അക്കാദമിക് മേധാവികളായ ഭാനുപ്രിയ, പി. ലക്ഷ്മിപതി, ആർ. മേനോൻ എന്നിവര്‍ പങ്കെടുത്തു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...