അമ്പലവയൽ: ജീവാനന്ദം പദ്ധതി രൂപീകരിച്ച് ജീവനക്കാരുടെ ശമ്പളം പിടിക്കാൻ സർക്കാർ തുനിഞ്ഞാൽ കേരള എൻ.ജി.ഒ അസോസിയേഷൻ ശക്തമായ പ്രക്ഷോഭങ്ങൾക്ക് രൂപം നൽകുമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു.കെ.മാത്യു പറഞ്ഞു. കഴിഞ്ഞ എട്ട് വർഷമായി ജീവനക്കാരുടെ എല്ലാ ആനുകൂല്യങ്ങളും കവർന്നെടുത്ത് കൊണ്ടിരിക്കുകയാണ്, ഇനിയും ആനുകൂല്യ നിഷേധങ്ങൾ തുടരുന്നത് അനുവദിക്കുവാൻ സാധിക്കുകയില്ല, ശക്തമായ പ്രക്ഷോഭങ്ങളിലൂടെ നഷ്ടപ്പെട്ട ആനുകൂല്യങ്ങൾ നേടിയെടുക്കുവാൻ സംഘടന ജീവനക്കാരോടെപ്പം അടിയുറച്ച് ഉണ്ടാകുമെന്നും മീനങ്ങാടി ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. ജയിംസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡണ്ട് മോബിഷ് പി. തോമസ് മുഖ്യ പ്രഭാഷണം നടത്തി. പി.ജെ. ഷൈജു, ഹനീഫ ചിറക്കൽ, കെ.ടി. ഷാജി, എൻ.ജെ.ഷിബു, സജി ജോൺ, ആർ.രാംപ്രമോദ്, കെ.ജി. പ്രശോഭ്, കെ.വി.ബിന്ദുലേഖ, ഗ്രഹൻ പി. തോമസ്, സി.ജി. ഷിബു, എം.ജി. അനിൽകുമാർ, ലൈജു ചാക്കോ, എൻ.വി. അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ പ്രസിഡണ്ട്: കെ.വി.ബിന്ദുലേഖ സെക്രട്ടറി : ഗ്രഹൻ പി. തോമസ് ട്രഷറർ : ജയിംസ് സെബാസ്റ്റ്യൻ
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...