കല്‍പ്പറ്റ: ബി ജെ പി ഇന്ത്യയുടെ ആത്മാവിനെ തകര്‍ക്കുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. ഇതുപോലൊരു കെട്ടകാലം രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയസാധ്യത ഇല്ലാതാക്കലാണ് കോണ്‍ഗ്രസ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് വയനാട് പാര്‍ലമെന്ററി കമ്മിറ്റി കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ മതേതര പാരമ്പര്യത്തെയും മഹിതമായ അതിന്റെ സംസ്കാരത്തെയും ഇല്ലാതാക്കുകയാണ് മോദി ഭരണകൂടം. ജനാധിപത്യത്തിന്റെ തൂണുകളെയെല്ലാം തകര്‍ത്തും ഇ.ഡി പോലുള്ള ഏജന്‍സികളെ ബി.ജെ.പിക്ക് വേണ്ടി പണിയെടുക്കുന്ന സംവിധാനങ്ങളാക്കുകയും ചെയ്തു ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ഭരണഘടന മാറ്റിയെഴുതാനുള്ള ഭൂരിപക്ഷം സ്വപ്നം കണ്ട് നടക്കുകയാണ് ബി.ജെ.പി നേതാക്കളെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ ഹൃദയത്തിലാണ് വയനാടിന്റെ സ്ഥാനം. പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടു കിടക്കുന്ന വയനാടിന്റെ സര്വോന്മുഖമായ വികസനങ്ങളുടെ തുടര്‍ച്ചയാണ് രാഹുലിന്റെ സ്വപ്നം. മണ്ഡലത്തിന്റെ പിന്നാക്കാവസ്ഥക്ക് പരിഹാരം കാണാനും ജനങ്ങളുടെ കഷ്ടപ്പാടിലും വേദനകളിലും ഒപ്പം നില്‍ക്കാനും രാഹുല്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കൊണ്ട് പൂര്‍ത്തിയാക്കി വികസന പദ്ധതികള്‍ക്കും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും രാഹുല്‍ ഗാന്ധിയിലൂടെ തുടര്‍ച്ചയുണ്ടാവും. രാഹുലിനായി കാത്തിരിക്കുന്ന വയനാട്, ഇത്തവണ ഭൂരിപക്ഷം വര്ധിപ്പിച്ചുനല്കുമെന്നത് ഉറപ്പാണെന്നും കെ സി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ ജനങ്ങള്‍ക്ക് മടുത്തുകഴിഞ്ഞുു. അത്രമാത്രം ജനദ്രോഹങ്ങളാണ് കഴിഞ്ഞ ഏഴ് വര്‍ഷമായി ഇടതുപക്ഷ സര്‍ക്കാര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് വിശ്വാസികള്‍ക്കിടയില്‍ പോലും പിണറായി തോറ്റുകഴിഞ്ഞു. വന്യജീവി സങ്കര്ഷവും നാട് തകര്‍ന്നുപോയ പ്രകൃതി ദുരന്തങ്ങളുണ്ടായിട്ടും പിണറായി സര്‍ക്കാര്‍ വയനാടിനായി എന്താണ് ചെയ്തതെന്ന് ജനങ്ങള്‍ കണ്ടതാണ്. വിദ്യാര്‍ത്ഥിക്ക് സ്വസ്ഥമായി പഠിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ്. ഭരണത്തിന്റെ മറവില്‍ കൂട്ടം ചേര്‍ന്ന് സഹപാഠികളെ കൊല്ലാന്‍ ശ്രമിക്കുകയാണ്. ദ്രോഹങ്ങള്‍ക്കെതിരെ ജനങ്ങള്‍ പ്രതികരിക്കാന്‍ തുടങ്ങിയെന്നും ഇനിയുള്ള കാലം യു.ഡി.എഫിന്റേതായിരിക്കുമെന്നും ജനങ്ങള്‍ക്കായി മുന്‍ യു.ഡി.എഫ് സര്‍ക്കാരുകള്‍ തുടങ്ങിവെച്ച പദ്ധതികള്‍ക്ക് തുടര്‍ച്ചയുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ചെയര്മാന് എം.എം ഹസന്, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് എം എല്‍ എ, എം എല്‍ എമാരായ എ പി അനില്‍കുമാര്‍, ഐ സി ബാലകൃഷ്ണന്, പി.കെ ബഷീര്‍, ഡി സി സി പ്രസിഡന്റുമാരായ എന്‍ ഡി അപ്പച്ചന്, പ്രവീണ്‍കുമാര്‍, വി എസ് ജോയി, കെ പി സി സി ഭാരവാഹികളായ ആലിപ്പറ്റ ജമീല, എന്‍ സുബ്രഹ്മണ്യന്, ആര്യാടന് ഷൗക്കത്ത്, പി.കെ ജയലക്ഷ്മി, പി ടി മാത്യു, മുസ്ലിംലീഗ് സംസ്ഥാന ഭാരവാഹികളായ സി മമ്മൂട്ടി, സി പി ചെറിയമുഹമ്മദ്, കെ കെ അഹമ്മദ് ഹാജി, ടി.പി അഷറഫലി, തുടങ്ങിയവര്‍ സംസാരിച്ചു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി അബ്ബാസലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും, എ പി അനില്‍കുമാര്‍ എം എല്‍ എ കണ്‍വീനറായും, എന്‍ ഡി അപ്പച്ചന് ട്രഷററായും കമ്മിറ്റിക്ക് രൂപം നല്കി.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...