ജില്ലാപഞ്ചായത്ത്, പൊതു വിദ്യാഭ്യാസ വകുപ്പ്, ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോള സെന്റ് കൗണ്‍സലിംഗ് സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന കരിയര്‍ കാരവന് പദ്ധതി വിദ്യാര്‍ത്ഥികള്‍ക്കുള്ള മികച്ച വഴികാട്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കരിയര്‍ കാരവന് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിലെ മികച്ച നിക്ഷേപമാണ് വിദ്യാഭ്യാസം. വൈവിധ്യമാര്‍ന്ന പാഠ്യവിഷയങ്ങളുള്ള കാലഘട്ടമാണ് ഇപ്പോഴുള്ളത്. ഉപരിപഠനവുമായ് ബന്ധപ്പെട്ട അറിവുകള്‍ സ്കൂള്‍ അങ്കണങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്ന കരിയര്‍ കാരവന് പദ്ധതി മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. അറിവ് തേടിയുള്ള വിദ്യാര്‍ത്ഥികളുടെ യാത്രകള്‍ക്ക് കരിയര്‍ കാരവന് പ്രചോദനമാകും. 2023 ല്‍ ആരംഭിച്ച കരിയര്‍ അവയര്‍നെസ് പ്രോഗ്രാമായ കരിയര്‍ കാരവന്റെ രണ്ടാം സീസനാണിത്. വിദഗ്ധരുടെ ക്ലാസുകള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍, വിവിധ കോഴ്സുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളുള്‍പ്പെട്ട കരിയര്‍ കാരവന് ജനുവരി 26 നകം ജില്ലയിലെ മുഴുവന്‍ ഹൈസ്ക്കൂള് ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളിലും പര്യടനം നടത്തും.
കാക്കവയല്‍ ജി.എച്ച്.എസ്.എസില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷനായി. അഡ്വ ടി. സിദ്ദീഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ബിന്ദു, മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ എം മുഹമ്മദ് ബഷീര്‍, ജുനൈദ് കൈപ്പാണി, ഉഷ തമ്പി, സീതാ വിജയന്, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ വിജയന്, സിന്ധു ശ്രീധരന്, മീനാക്ഷി രാമന്, ബീനാ ജോസ്, മുട്ടില്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹി ബിന്ദു മോഹന്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രദീപന്, ഹയര്‍സെക്കന്‍ഡറി ജില്ലാ കോര്‍ഡിനേറ്റര്‍ ഷിവി കൃഷ്ണന്, ജി.എച്ച്.എസ്.എസ് കാക്കവയല്‍ പ്രിന്സിപ്പള്ൽ ഇന്‍ – ചാര്‍ജ്ജ് പി. ശിവപ്രസാദ്, ഹെഡ്മാസ്റ്റര് എം. സുനില്‍കുമാര്‍, പി.ടി.എ പ്രസിഡന്റ് എന്‍. റിയാസ്, എസ്.എം.സി ചെയര്മാന് റോയ് ചാക്കോ, എം.പി.ടി.എ പ്രസിഡന്റ് സുസിലി ചന്ദ്രന്, വൈസ് പ്രസിഡന്റ് ആമിന നിസാര്‍, കെ.ബി സിമില്‍, സി.ഇ ഫിലിപ്പ്, ജനപ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...