കൽപ്പറ്റ: ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പി.എം.എം.എസ് ‘വൈ. പദ്ധതിയിൽ ത്രീ വീലറും ഐസ് ബോക്സും വിതരണവും, ജനകീയ മത്സ്യ കൃഷി പരിശീലനവും സംഘടിപ്പിച്ചു. വയനാട് ജില്ലയിൽ ഫിഷറീസ് വകുപ്പ് വഴി പി.എം എം.എസ്.വൈ. 2022-23 പദ്ധതിയിൽ ഉൾപ്പെടുത്തി ത്രീ വീലറും ഐസ് ബോക്സും നൽകുന്ന പദ്ധതിയുടെ ആദ്യ ഘട്ടം ഉത്ഘാടനം നെന്മേനി ഗ്രാമപഞ്ചായത്തിൽ നെന്മേനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കുമാരി. ഷീല പുഞ്ചവയൽ അവർകൾ നിർവ്വഹിച്ചു.
മത്സ്യ മേഖലയുടെ കേന്ദ്രീകൃതവും സുസ്ഥിരവുമായ വികസനം ലക്ഷ്യമിട്ട് മത്സ്യമേഖലയിൽ തൊഴിലവസരങ്ങൾ അധികരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ജില്ലയിൽ നടപ്പിലാക്കുന്ന പ്രധാന മന്ത്രി മത്സ്യ സമ്പാദ യോജന പി.എം.എം.എസ്.വൈ.2022-23 പദ്ധതി പ്രകാരം 3 ലക്ഷം രൂപ യുണിറ്റ് കോസ്റ്റ് നിക്ഷയിച്ചിരിക്കുന്ന ഈ പദ്ധതിയിൽ യുണിറ്റ് കോസ്റ്റിന്റെ 40%ഗുണഭോക്താവിന് സബ്സിഡിയായി ലഭിക്കുന്നു.
തുടർന്ന് ജനകീയ മത്സ്യ കൃഷിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പൊതു ജലാശയങ്ങളിൽ ചിറ കെട്ടിയുള്ള മത്സ്യകൃഷിയെ കുറിച്ച് കാരാപ്പുഴ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ കുമാരി. അനാമിക മരിയ ബാബു ക്ലാസുകൾ കൈകാര്യം ചെയ്തു. നെന്മേനി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ വയനാട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ആഷിഖ് ബാബു സ്വാഗതവും ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജയ മുരളി, .ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സുജാത ഹരിദാസൻ, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.ടി.ബേബി ,
കാരാപ്പുഴ മത്സ്യഭവൻ ഫിഷറീസ് എക്റ്റൻൻഷൻ ഓഫീസർ കുമാരി അനാമിക മരിയ ബാബു എന്നിവർ സംസാരിച്ചു. .
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...