കണ്ണിലും ക്യാമറയിലും പെടാതെ കടുവ : തോക്കും കൂടുമായി വനപാലക സംഘം വാകേരിയിൽ: ശാശ്വത പരിഹാര നടപടികൾ വേണമെന്ന് മെത്രാൻ സംഘം: തോട്ടങ്ങൾ ഏറ്റെടുക്കണമെന്ന് ടി.സിദ്ദീഖ് എം. എൽ.എ
കൽപ്പറ്റ: വയനാട് വാകേരിയിലെ കടുവയെ പിടികൂടാനായി കൂട് സ്ഥാപിച്ചു. രാവിലെ 11 മണിയോടെ ചെതലയം റേഞ്ച് ഓഫീസിൽ നിന്ന് എത്തിച്ച കൂടാണ് പ്രദേശത്ത് സ്ഥാപിച്ചത്.
കടുവക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി . വന്യമൃഗശല്യം രൂക്ഷമായ വാകേരിയില്‍ പ്രജീഷ് എന്ന യുവാവിനെ ആക്രമിച്ചുകൊന്ന കടുവയെ പിടികൂടുന്നതിനുള്ള സര്‍വ്വ സന്നാഹങ്ങളുമായാണ് വനം വകുപ്പ് പ്രദേശത്ത് തിരച്ചില്‍ നടത്തുന്നത്. കടുവയെ നിരീക്ഷിക്കുന്നതിന് 22 ക്യാമറകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും ഉടന്‍ ഉണ്ടാകും. ചെതലയത്ത് നിന്ന് കൊണ്ടുവന്ന കൂടും കടുവയ്ക്കായി സ്ഥാപിച്ചിട്ടുണ്ട്. ഇതിനിടെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും മരിച്ച പ്രജീഷിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് മുമ്പും ഇത്തരം ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ താല്‍ക്കാലിക ആശ്വാസ നടപടികള്‍ മാത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ഇതില്‍ ജനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാരിനെ പ്രതിഷേധമറിയിക്കുകയാണെന്നും വാകേരിയില്‍ സന്ദര്‍ശനം നടത്തിയ മെത്രാന്മാരുടെ സംഘം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒരു പകല്‍ മുഴുവന്‍ അറുപതംഗ ആര്.ആര്.ടി. സംഘം കടുവയ്ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരച്ചില്‍ സംഘത്തിന്റെ കണ്ണിലും വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിലും പെടാതെ പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ് നരഭോജിയായ കടുവ. ആവശ്യം വന്നാല്‍ വെടിവെച്ച് പിടികൂടാനോ അത് വിജയിച്ചില്ലെങ്കില്‍ വെടിവെച്ച് കാല്ലാനോ ആണ് ഉത്തരവിലുള്ളത്. മയക്കുവെടിവെച്ച് ജീവനോടെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് വനംവകുപ്പ്. ഉത്തരമേഖലാ സി.സി.എഫ്. എസ്. ദീപ ദൗത്യം ഏകോപിപ്പിക്കാനായി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കടുവയെ പിടികൂടി ജനങ്ങളുടെ ജീവനും സ്വത്തിനും വളര്‍ത്തുമൃഗങ്ങള്‍ക്കും സംരക്ഷണം ഒരുക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിനുമേല്‍ നടപടിയുണ്ടായില്ലെങ്കില്‍ തുടര്‍ പ്രക്ഷോഭങ്ങള്‍ക്കും അണിയറ നീക്കങ്ങള്‍ നടക്കുന്നുണ്ട്. . വാകേരി പ്രദേശത്തുള്ള പരിപാലിക്കാത്ത സ്വകാര്യ എസ്റ്റേറ്റുകൾ പിടിച്ചു എടുക്കണമെന്ന് എന്ന് കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ട് ടി. സിദ്ദീഖ് എം.എൽ.എ. ആവശ്യപ്പെട്ടു.
ദുരന്ത നിവാരണ നിയമപ്രകാരം ഈ ഭൂമി പിടിച്ചെടുക്കണമെന്ന് കഴിഞ്ഞ ദിവസം കടുവ ആക്രമണത്തിൽ മരിച്ച പ്രജീഷിൻ്റെ വീട് സന്ദർശിച്ച ശേഷം അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
പ്രജീഷിന്റെ കുടുംബത്തിന് ചുരുങ്ങിയത് നഷ്ടപരിഹാരം 25 ലക്ഷം രൂപയെങ്കിലും നൽകണം.
ഫെൻസിങ്ങുകൾ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്നും ടി.സിദ്ദീഖ് എം.എൽ.എ. ആവശ്യപ്പെട്ടു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...