ബത്തേരി: സർഗ്ഗ പ്രതികൾ മാറ്റുരയ്ക്കുന നാല്പത്തിരണ്ടാമത് വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് അരങ്ങ് ഉണർന്നു. കലോത്സവത്തിന്റെ പ്രധാന വേദിയായ സുൽത്താൻ ബത്തേരി സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കലോത്സവം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ ടി.കെ. രമേശ് അധ്യക്ഷത വഹിച്ചു. സബ് ജില്ലാ തലത്തിൽ നിന്നും മൂവായിരത്തോളം പ്രതിഭകളാണ് ജില്ലാ കലോത്സവത്തിൽ ഇത്തവണ മാറ്റുരയ്ക്കുന്നത്. നാല് ദിവസങ്ങളിലായി സർവജന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, സെന്റ് ജോഫസഫ് ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂൾ, ജി.എൽ.പി സ്കൂൾ കൈപ്പഞ്ചേരി, ഡയറ്റ്, പ്രതീക്ഷ യൂത്ത് സെന്റർ എന്നിവിടങ്ങളിലായി എട്ട് വേദികളിലാണ് കലോത്സവം നടക്കുക. കലോത്സവത്തിനായി സ്വാഗത ഗാനവും ലോഗോയും തയ്യാറാക്കിയവർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ചടങ്ങിൽ ഉപഹാരം നൽകി.
വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.എ ശശീന്ദ്രവ്യാസ്, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി. അസൈനാർ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.മുഹമ്മദ് ബഷീർ, സുൽത്താൻ ബത്തേരി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽ.സി പൗലോസ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് ചെയർപേഴ്സൺ സീത വിജയൻ, ബത്തേരി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ ചെയർമാൻ ടോം ജോസ്, ബത്തേരി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. സഹദേവൻ, ബത്തേരി നഗരസഭ വെൽഫെയർ കമ്മിറ്റി വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.എസ് ലിഷ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അമൽ ജോയ്, സുരേഷ് താളൂർ, കെ.ബി. നസീമ, സിന്ധു ശ്രീധരൻ, മീനാക്ഷി രാമൻ, ബത്തേരി മുനിസിപ്പാലിറ്റി കൗൺസിലർ സി. കെ. ഹാരിഫ്, കോഴിക്കോട് റീജിയണൽ ഡെപ്യൂട്ടി ഡറയക്ടർ സന്തോഷ് കുമാർ, വകുപ്പ് തല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...