ഫലസ്തീൻ ഐക്യദാർഢ്യ റാലി
ഫലസ്തീനിൽ ഹമാസ് നടത്തുന്നത് സ്വാതന്ത്ര്യ പോരാട്ടമാണെന്ന് ഡോ: പി.ജെ വിൻസെന്റ് പറഞ്ഞു . ചെറുവാടി പൗരാവലിയുടെ നേതൃത്വത്തിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . കുഞ്ഞുങ്ങളെ പോലും പേടിക്കുന്ന ലോകത്തിലെ ഭീകര രാഷ്ട്രമാണ് ഇസ്രായേൽ . ജനീവ കരാറിലെ യുദ്ധവുമായി ബന്ധപ്പെട്ട എല്ലാ കരാറുകളും നഗ്നമായി ലംഘിച്ചാണ് ഇസ്റായേൽ ഫലസ്തീനിൽ ക്രൂരമായ അതിക്രമങ്ങൾ നടത്തുന്നതെന്നും സയണിസ്റ്റ് ഭീകരതക്കെതിരെ മനുഷ്യാവകാശ പോരാട്ടങ്ങൾ ശക്തിപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. പൊതു സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ കെ.വി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു . ഇ. രമേഷ് ബാബു , ഇ.എൻ. ഇബ്രാഹിം മൗലവി , അശ്റഫ് കൊളക്കാടൻ , രിഹ് ല മജീദ് , അസ് ലം ചെറുവാടി , കെ വി സലാം മാസ്റ്റർ എന്നിവർ സംസാരിച്ചു .കെ വി അബ്ദുല്ല സ്വാഗതവും കെസി അൻവർ നന്ദിയും പറഞ്ഞു ഫലസ്തീൻ ഐക്യദാർഢ്യ റാലിക്ക് നിയാസ് ചെറുവാടി , കെ ജി മുജീബ് , കെ.ടി ലത്തീഫ് , ശമീർ സി.പി , ഇസ്മാഈൽ കെ.ടി , ശരീഫ് അക്കരപറമ്പിൽ , ഇ.എൻ. യൂസുഫ് , രവീന്ദ്രൻ മാസ്റ്റർ , എസ്.എ. നാസർ , കെ.വി നിയാസ് , മുഹമ്മദ് കുറുവാടങ്ങൽ എന്നിവർ റാലിക്ക് നേതൃത്വം കൊടുത്തു .
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...