സംസ്ഥാനത്ത് അക്ഷയ കേന്ദ്രങ്ങൾ ആരംഭിച്ച് 21 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി നടന്ന വയനാട് ജില്ലയിലെ അക്ഷയ കുടുംബ സംഗമവും അക്ഷയ ദിനാഘോഷവും തുറമുഖ,പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്നതിൽ മാതൃകാപരമായ പ്രവർത്തനമാണ് വയനാട് അക്ഷയ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഐസി ബാലകൃഷ്ണൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിനുശേഷം ജില്ലയിലെ അക്ഷയ സംരംഭകരും ജീവനക്കാരും കുടുംബാംഗങ്ങളും സംഘടിപ്പിച്ച കലാപരിപാടികളും അരങ്ങേറി. എബിസിഡി പദ്ധതി വിഭാവനം ചെയ്യുന്നതിലും ഭംഗിയായി പൂർത്തീകരിക്കുന്നതിലും മുഖ്യപങ്കുവഹിച്ച ജില്ലാ ഭരണകൂടം,അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയെയും, ഇ ഗവേണൻസ് അവാർഡ് അക്ഷയ കേന്ദ്ര വിഭാഗത്തിൽ അവാർഡിനു അർഹരായ അക്ഷയ കേന്ദ്രങ്ങളെയും ചടങ്ങിൽ ആദരിച്ചു. വയനാട് ജില്ലയിലെ അന്തരിച്ച അക്ഷയ സംരംഭകരായിരുന്ന സജു ജനാർദ്ദനൻ,അമൽ നാസർ തുടങ്ങിയവരുടെ അനുസ്മരണവും ചടങ്ങിൽ നടത്തി. സുൽത്താൻബത്തേരി നഗരസഭ ചെയർമാൻ ടി കെ രമേശ്, സുൽത്താൻബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി അസൈനാർ, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ഇ വിനയൻ തുടങ്ങിയവർ മുഖ്യാതിഥികളായി. നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ സതീഷ്, പനമരം പഞ്ചായത്ത് പ്രസിഡണ്ട് പി.എം ആസ്യ, വെങ്ങപ്പളളി പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രേണുക, പൊഴുതന പഞ്ചായത്ത് പ്രസിഡണ്ട് അനസ് റോസ്ന സ്റ്റെഫി, സുൽത്താൻബത്തേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീഷ് ബി നായർ,ജനപ്രതിനിധികൾ,ഏലിയാസ് കുര്യൻ, മുംതാസ് പി.സി. തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...