ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ പ്രാർത്ഥനാ യോഗം നടത്തി.

കാട്ടിക്കുളം-മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിയുടെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് കാട്ടിക്കുളം സെൻറ് പിറ്റേഴ്സ് പാരിഷ് ഹാളിൽ പ്രാർത്ഥനാ യോഗം സംഘടിപ്പിച്ചു.പ്രാർത്ഥനാ യോഗത്തിന് ഫാദർ ജോൺ പനച്ചി പറമ്പിൽ നേതൃത്വം നല്കി.കേരളിയ സമുഹത്തിന് അളവറ്റ സ്നേഹവും കാരുണ്യവും പകർന്ന് നല്കിയ ഉമ്മൻ ചാണ്ടി പുതുതലമുറക്ക് മാതൃകയും പഠിക്കാനുള്ള പുസ്തകവുമാണെന്ന് ജോണിയച്ചൻ പറഞ്ഞു.സതീശൻ പുളിമുട് അദ്ധ്യക്ഷത വഹിച്ചു.വി.വി നാരായണവാര്യർ,ടി.എ.റെജി, സി.ജെ.അലക്സ്,പി.പി.തോമസ്, പി.കെ.ബിജു,മത്തായി.പി.eജാർജ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *