പാലാ : പൊൻകുന്നം കെ.എസ്.ആർ.ടി.സി.ഡിപ്പോയിൽ നിന്ന് ചെറുവള്ളി ദേവീക്ഷേത്രം-വള്ളിയാങ്കാവ് ദേവീക്ഷേത്രം ബസ് സർവീസ് തുടങ്ങി. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ, ജനപ്രതിനിധികളായ സതി സുരേന്ദ്രൻ, ഷാജി പാമ്പൂരി, അഭിലാഷ് ബാബു, അഡ്വ.സുമേഷ് ആൻഡ്രൂസ്, അമ്പിളി ശിവദാസ്, ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസർ അശോക് കുമാർ, എ.ടി.എ. എ.ടി.ഷിബു, ക്ഷേത്രശാന്തി രാജേഷ്‌കുമാർ നമ്പൂതിരി എന്നിവർ പങ്കെടുത്തു.
രാവിലെ ആറിന് ഡിപ്പോയിൽ നിന്ന് പുറപ്പെട്ട് 6.15-ന് ചെറുവള്ളി ക്ഷേത്രത്തിലെത്തുന്ന ബസ് വള്ളിയാങ്കാവിലേക്ക് പുറപ്പെട്ട്. 7.50-ന് വള്ളിയാങ്കാവ് ക്ഷേത്രത്തിലെത്തും. 8.30-ന് കോട്ടയത്തേക്ക് പുറപ്പെടും. തിരികെ 12.30-ന് കോട്ടയത്തുനിന്ന് പുറപ്പെടുന്ന ബസ് 4.15-ന് വള്ളിയാങ്കാവിലെത്തും. 5.15-ന് വള്ളിയാങ്കാവിൽ നിന്ന് പുറപ്പെട്ട് ഏഴിന് പൊൻകുന്നത്ത് സർവീസ് അവസാനിക്കും.