മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് ലോക പരിസ്ഥിതി ദിനത്തില്‍ ഹരിത സഭ ചേര്‍ന്നു. ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പ്രസിഡന്റ് പി.കെ വിജയന് ഉദ്ഘാടനം ചെയ്തു. ഹരിത സഭയോനുബന്ധിച്ച് മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യവും, നേരിടുന്ന വെല്ലുവിളികളും പരിഹാരമാര്‍ഗ്ഗങ്ങളും ചര്‍ച്ച ചെയ്തു. മാലിന്യ സംസ്കരണ രംഗത്ത് ഗ്രാമ പഞ്ചായത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അവതരിപ്പിച്ചു. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ച, റിപ്പോര്‍ട്ട് അവതരണം എന്നിവ നടത്തി. ഗ്രാമ പഞ്ചായത്തില്‍ മാലിന്യ മുക്തം നവകേരളം നിര്‍മ്മിതിയില്‍ അണിചേര്‍ന്ന ഹരിതകര്‍മ്മ സേനാംഗങ്ങളെ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും ചേര്‍ന്ന് അനുമോദിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാര്, ജനപ്രതിനിധികള്‍, വാര്‍ഡ് തല ശുചിത്വ ആരോഗ്യ പോഷകസമിതി അംഗങ്ങള്‍, ഹരിത കര്‍മ്മ സേന, വ്യാപാരി വ്യവസായി പ്രതിനിധികള്‍, സ്കൂള്‍ NSS ചുമതലയുള്ള അധ്യാപകരും, വിദ്യാര്‍ത്ഥികളും, സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രവര്‍ത്തകര്‍, കുടുംബശ്രീ ജില്ലാ തല ഉദ്യോഗസ്ഥര്‍, റവന്യു ഉദ്യോഗസ്ഥര്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍, വി.ഇ.ഒ മാര്‍, ഗ്രാമ പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...