മലകളും മരങ്ങളും പുഴകളും അരുവികളുമായി ഹരിതലോകം. പച്ചപ്പണിഞ്ഞ വയനാടിന് വിഭിന്ന ഭാവങ്ങള്‍. പ്രകൃതിക്ക് നിറം ചാര്‍ത്തി സിവില്‍ സ്റ്റേഷനില്‍ നടന്ന നാട്ടുപച്ച ചിത്രപ്രദര്‍ശനം പരിസ്ഥിതി ദിനത്തില്‍ വേറിട്ട കാഴ്ചയായി. മൂന്ന് വര്‍ഷം കൊണ്ട് വയനാട്ടിലെ ചിത്രകലാ അധ്യാപക കൂട്ടായ്മ വരച്ചു തീര്‍ത്ത 60 ലധികം പരിസ്ഥിതി ചിത്രങ്ങളാണ് നാട്ടുപച്ച ഏകദിന ചിത്രപ്രദര്‍ശനത്തില്‍ കോര്‍ത്തിണക്കിയത്. ജില്ലാ ഭരണകൂടം, സാമൂഹ്യ വനവത്കരണ വിഭാഗം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചിത്രപ്രദര്‍ശനം. കുറുവാ ദ്വീപ്, മുത്തങ്ങ, ബാണാസുരസാഗര്‍, തിരുനെല്ലി തുടങ്ങിയ വയനാടിന്റെ പ്രകൃതി ദൃശ്യ ചാരുതകളെയാണ് കലാകാരന്മാര് ക്യാന്‍വാസിലേക്ക് പകര്‍ത്തിയത്. പതിനാലോളം പേരുടെ കലാസൃഷ്ടികളാണ് നാട്ടുപച്ചയില് പ്രദര്‍ശിപ്പിച്ചത്. ചിത്രകലാ ക്യാമ്പുകള്‍ അത്ര സജീവമല്ലാത്ത വയനാട്ടില്‍ വേറിട്ട ക്യാമ്പുകളൊരുക്കിയാണ് കൂട്ടായ്മ ശ്രദ്ധനേടിയത്. 2012 ല്‍ തുടങ്ങിയ കൂട്ടായ്മയില്‍ ഇന്ന് ഇരുപത്തിയഞ്ചോളം പേരുണ്ട്. ഇപ്പോള്‍ ജോലിയില്‍ തുടരുന്നവരും വിരമിച്ചവരും ഈ കൂട്ടായ്മയില്‍ അംഗമാണ്. രണ്ടാം ശനിയാഴ്ച തുടങ്ങിയ അവധി ദിവസങ്ങളില്‍ ക്യാമ്പുകള്‍ മുടങ്ങാതെ നടക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങള്‍ ഇവര്‍ ഇതിനായി തെരഞ്ഞെടുക്കുന്നു. ക്യാമ്പുകള്‍ ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് വളരാന്‍ തുടങ്ങിയതോടെ പ്രകൃതിയുടെ പച്ച ക്യാന്‍വാസിനുള്ളില്‍ കൂടുതല്‍ കൂടുതല്‍ പേരെത്തി തുടങ്ങിയത്. ഇതോടെ ഈ രംഗത്തുള്ള സൗഹൃദവും ചിത്രങ്ങളും ആഴത്തിലും പരപ്പിലുമുള്ളതായി മാറി. കലാപരിപോഷണത്തിനും പ്രോത്സാഹനത്തിനും ആസ്വാദനത്തിനുമെല്ലാം ഈ കൂട്ടായ്മ പുതിയ മുന്നേറ്റമായി. കോവിഡ് കാലത്ത് വിദ്യാലയങ്ങളെല്ലാം അടച്ചതോടെ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ചിത്രരചന ക്ലാസ്സുകള്‍ നടത്തുന്നതിനും ഇവര്‍ നേതൃത്വം നല്‍കിയിരുന്നു. കളക്ട്രേറ്റില്‍ നടന്ന നാട്ടുപച്ച വയനാടന്‍ വരകള്‍ ചിത്രപ്രദര്‍ശനം ജില്ലാ കളക്ടേര്‍ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. എ.ഡി.എം. എന്‍.ഐ. ഷാജു, സോഷ്യല്‍ ഫോറസ്ട്രി അസി. കണ്‍സര്‍വേറ്റര്‍ ജോസ് മാത്യു, റെയിഞ്ച് ഓഫീസര്‍ എം. അനില്‍കുമാര്‍, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ കെ.കെ. സുന്ദരന്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.സി. ഹരിദാസ്, ചിത്രലകലാ അധ്യാപകരായ എന്‍.ടി. രാജീവ്, പി.സി. സനല്‍കുമാര്‍, എം.പി. സുനില്‍കുമാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നാട്ടുപച്ച ചിത്ര പ്രദര്‍ശനം കാണാന്‍ വിദ്യാര്‍ത്ഥികള്‍ പൊതുജനങ്ങള്‍ ജീവനക്കാര്‍ തുടങ്ങി നിരവധി പേരെത്തിയിരുന്നു.
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...