. മുത്തങ്ങയിലെ ഭൂസമരത്തിനു ശേഷം അവിടെയുണ്ടായിരുന്ന 111 ആദിവാസി കുടുംബങ്ങൾക്ക് അനുവദിച്ചു നൽകിയ പ്രദേശമാണ് മേപ്പാടി പഞ്ചായത്തിലെ വെള്ളപ്പൻകണ്ടി. മനുഷ്യ ആവാസത്തിനിണങ്ങുന്ന സസ്യജാലങ്ങളുടെ അഭാവം ഈ പ്രദേശത്ത് താമസമാക്കുന്നതിൽ നിന്ന് ഗുണഭോക്താക്കളെ പിന്തിരിപ്പിച്ചു. നിലവിൽ 14 കുടുംബങ്ങളാണ് ഇവിടെ സ്ഥിര താമസമാക്കിയിരിക്കുന്നത്. കാട്ടു തെരുവപ്പുല്ല് മാത്രം നിറഞ്ഞ കുന്നിൻ പ്രദേശമായ ഇവിടെ നിത്യോപയോഗത്തിന് ആവശ്യമായ ഫലവൃക്ഷങ്ങളും, വരുമാന ദായകമായ കാർഷിക വിളകളും നൽകിയിരിക്കയാണ് ഹരിത രശ്മി പദ്ധതി . പട്ടിക വർഗ്ഗ ജനവിഭാഗത്തിൻ്റെ കൈവശമുള്ള ഭുമിയിൽ കൃഷി പ്രാത്സാഹിപ്പിക്കുന്നതിന് , കേരള സർക്കാർ പട്ടികവർഗ്ഗ വികസന വകുപ്പ് , സർക്കാർ സ്വയംഭരണ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെൻറ് ഡെവലപ്പ്മെൻ്റ് ( സി.എം. ഡി ) മായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് ഹരിത രശ്മി. തെങ്ങ്, പ്ലാവ്, മാവ്, വിവിധയിനം വാഴകൾ, നാരകം, ബട്ടർഫ്രൂട്ട് , പേര , ചാമ്പ , പാഷൻ ഫ്രൂട്ട് തുടങ്ങിയവയുടെ ചെടികളാണ് ഇവിടുത്തെ എല്ലാ വീടുകളിലും നൽകിയത്. ജില്ലാ കളക്ടർ ഡോ. രേണു രാജിൻ്റെയും ജില്ലയിലെ മുതിർന്ന ഉദ്യേഗസ്ഥരുടേയും സാന്നിദ്ധ്യം നടീൽ ഉത്സവത്തെ ജനകീയമാക്കി. ചീനക്കുഴലിൻ്റെയും തുടിയുടേയും അകമ്പടിയോടെ ഗ്രാമം കളക്ടറെ വരവേറ്റു. .ചടങ്ങിൽ ഐ.ടി. ഡി.പി. പ്രോജക്ട് ഓഫീസർ ഇ.ആർ.സന്തോഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഹരിതരശ്മി സംസ്ഥാന കോർഡിനേറ്റർ പി.ജി. അനിൽ, കല്പറ്റ ടി.ഇ.ഒ. ജംഷിദ് ചെമ്പൻ തൊടിക , കുറുക്കൻ മൂപ്പൻ തുടങ്ങിയവർ സംസാരിച്ചു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...