കൽപ്പറ്റ: യാക്കോബായ നുറിയാനി സഭയുടെ വര്‍ക്കിംഗ് കമ്മറ്റി അംഗമായ പുല്ല്യാട്ടേല്‍ ഫാദര്‍ ജേക്കബ് മീഖായേല്‍ (62) നിര്യാതനായി. ദീര്‍ഘനാളായി രോഗാവസ്ഥയിലായിരുന്നു അച്ചന്. മലബാര്‍ ഭദ്രാസനത്തിന്റെ സെക്രട്ടറി, കൗണ്‍സില്‍ അംഗം ഭദ്രാസന പി.ആര്.ഒ, മീനങ്ങാടി വെ.എം.സി.എ പ്രസിഡന്റ് എം.ജെ.എസ്.എസ്. അസോസിയേഷന് വൈസ് പ്രസിഡന്റ്,ജെ.എസ്.വി.ബി.എസ് ഡയറക്ടര്‍, കേന്ദ്രകമ്മറ്റി അംഗം, തുടങ്ങി സണ്ടേസ്കൂളിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മിഷന് ഓഫ് ജീസസ് ലൗ, ജെ.എസ്.സി മിഷന് കോ ഓര്‍ഡിനേറ്റര്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് അച്ചന് മുന്‍നിരയിലുണ്ടായിരുന്നു. ചൂണ്ടാലിപ്പുഴ സംരക്ഷണ സമിതിയുടെ കണ്‍വീനറായും മൈലമ്പാടി എ.എന്‍.എം യു.പി.സ്കൂള്‍ റിട്ടയേര്‍ഡ് പ്രധാനാദ്ധ്യാപകന് ആയിരുന്നു. മെയ് 7 ന് ഞയറാഴ്ച 2-00 മണി മുതല്‍ അച്ചന്റെ ഇടവകപളളിയായ മീനങ്ങാടി സെന്റ് പീറ്റേഴ്സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പൊതുദര്‍ശനത്തിന് വെക്കും ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും നടത്തപ്പെടും. 8-ാം തീയതി തിങ്കളാഴ്ച 10 മണിക്ക് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവര്‍ഗീസ് മോര് സ്തേഫാനോസ് മെത്രാപ്പോലീത്തായും സഭയിലെ മെത്രാപ്പോലീത്താമാരായ മാത്യുസ് മോര് അഫ്രേം, ഏലിയാസ് മോര് യൂലിയോസ്, പൗലോസ് മോര് ഐറേനിയോസ്, മാത്യൂസ് മോര് തീമോത്തിയോസ് എന്നീ പിതാക്കന്മാര് ശുശ്രൂഷകള്‍ക്ക് പ്രധാന കാര്‍മ്മികത്വം വഹിക്കും. 11 മണിക്ക് അനുസസ്മരണ സമ്മേളനം 12 മണിക്ക് കബറടക്ക ശ്രുശ്രൂഷയും നടത്തപ്പെടും യാക്കോബായ സഭയിലെ സീനിയര്‍ കോര്‍ എപ്പിസ്കോപ്പയായിരുന്ന വന്ദ്യ മീഖായേല്‍ അച്ചന്റെ മകനാണ്. ഭാര്യ വത്സ, മക്കള്‍ ഫാ. മീഖായേല്‍ ജേക്കബ് (വികാരി, സെന്റ് മേരീസ്, അമ്പുകുത്തി), മഞ്ജു ജേക്കബ് (കുവൈറ്റ്) മരുമക്കള്‍ അനിത, അശ്വിന് ജോര്‍ജ് മംഗലാപുരം സഹോദരങ്ങള്‍: ലിസിമത്തായി, റെജി, ജോര്‍ജ്, സന്ധ്യ, പോള്‍സണ്‍, തോമസ്.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...