മലപ്പുറം;അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പെരിന്തല്മണ്ണ എ ആര് എം സി ഏജിസ് ആശുപത്രിയില് പൂപ്പലം നിസ വുമണ്സ് കോളേജിലെ വിദ്ധ്യാര്ത്ഥിനികള്ക്കായി സെമിനാര് സംഘടിപ്പിച്ചു. ഡോ.റൈഹീന് ജാബിര് , ഡോ.വിദ്യ സച്ചിന് എന്നിവര് നേതൃത്വം നല്കി.ഇതോടനുബന്ധിച്ച് ആശുപത്രി ജീവനക്കാര്ക്കായി വിവധ മത്സരങ്ങള് നടത്തി. ഏഷ്യാ ഇന്റര്നാഷണല് ബുക്ക് ഓഫ് റെക്കോര്ഡ്സില് ഇടം നേടിയ ഫാത്തിമത്ത് റംഷീനയെ ചടങ്ങില് ആദരിച്ചു.ചടങ്ങ് ഡോ.കുഞ്ഞിമൊയ്തീന് ഉദ്ഘാടനം ചെയ്തു.ഡോ.നിലാര് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ.അശ്വതി ഗോവിന്ദ്,ഡോ ഫസീന സീതി ,ഡോ. സംഗീത ,നിയാസ് , സുനിഷ ഡോ ഫെബിന് കോയ എന്നിവര് സംസാരിച്ചു. ഫോട്ടോ;ഏഷ്യാ ഇന്റര്നാഷണല് ബുക്ക് ഓഫ് റെക്കോര്ഡ്സില് ഇടം നേടിയ ഫാത്തിമത്ത് റംഷീനയെ ഡോ.കുഞ്ഞിമൊയ്തീനും ഡോ.നിലാര് മുഹമ്മദും ചേര്ന്ന് ആദരിക്കുന്നു