കൽപ്പറ്റ :കേന്ദ്ര സംസ്ഥാന സർക്കാരുകളും ഫിക്കിയും( ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർസ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ) വയനാട് ചേംബർ ഓഫ് കൊമേഴ്സും യോജിച്ചു സംഘടിപ്പിക്കുന്ന റീട്ടെയിലർ ട്രെയിനിങ് പ്രോഗ്രാം ജനുവരി 11 നു കൽപ്പറ്റ ഹരിതഗിരി ഹോട്ടലിൽ വെച്ചു നടത്തും.. രാവിലെ 10 മണി മുതൽ 1 മണി വരെയാണ് പരിപാടി.
ഇലക്രോണിക്ക് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഇലക്രോണിക്ക് -ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങൾ വിലക്കുന്നവർക്കും ഈ പരിപാടിയിൽ പങ്കേടു ക്കാവുന്നതാണ്. ഇലക്ട്രിക്ക് ഇലക്രോണിക് കടകളിലെ സെയിൽസ് വിഭാഗത്തിൽ നിന്നും ഒരാളെ ശില്പശാലയിലും ട്രെയിനിങ് പരിപാടിയിലും പങ്കെടുപ്പിക്കാം.. കടകൾക്ക് ചടങ്ങിൽ കേന്ദ്ര സർക്കാരിന്റെ സെർറ്റിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതാണ്. ഈ സർട്ടിഫിക്കറ്റുകൾ അടുത്ത വര്‍ഷം മുതൽ ഓരോ കടകൾക്കും നിര്‍ബന്ധമായിരിക്കും.. .ഫിക്കിയുമായു ചേർന്ന് വയനാട്ടിൽ സംഘടിപ്പിക്കുന്ന ഈ പരിപാടിയും സർട്ടിഫിക്കറ്റ് വിതരണവും തീർത്തും സൗജന്യമായിരിക്കുമെന്ന് ചേംബർ ഭാരവാഹികളായ ജോണിപാറ്റാനി മിൽട്ടൺ ഫ്രാൻസീസ് എന്നിവർ അറിയിച്ചു. കൽപ്പറ്റ എം.എൽ.എ ടി സിദ്ധീഖ് , മുൻസിപ്പൽ ചെയർമാൻ മുജീബ് കേയംതൊടി , ഫിക്കിയുടെ സംസ്ഥാന ഭാരവാഹികൾ, എനർജി മാനേജ്മെന്റ് സെന്റർ ഡൽഹിയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിനെത്തുന്നുണ്ട്
ഇലക്രോണിക്ക് ഉപകരണങ്ങൾക്ക് സ്റ്റാർ കാറ്റഗറി രാജ്യമെമ്പാടും നടപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഭാവിയിൽ സ്റ്റാർ കാറ്റഗറി ഉൽപ്പന്നങ്ങൾ മാത്രമാകും വിപണിയിൽ ലഭ്യമാവുക., ഈ തീരുമാനം നടപ്പാക്കാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ വിവിധ പരിപാടികൾ നടത്തി വരികയാണ്. ഫിക്കി, എനർജി മാനേജ്മെന്റ് സെന്റര്‍ , ബ്യുറോ ഓഫ് എനർജി എഫിഷ്യന്‍സി , വയനാട് ചേംബർ ഓഫ് കൊമേഴ്സ് ഉൾപ്പെടെയുള്ള സംഘടനകൾക്കാണ് വയനാട്ടിൽ ഈ പരിപാടികളുടെ നടത്തിപ്പിന് നേതൃത്വം കൊടുക്കുന്നത് യോഗത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 6282539832 നമ്പറിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...