ആസാദി കാ അമൃദ് മഹോത്സവം പരിപാടിയിൽ സംബന്ധിക്കും മാനന്തവാടി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നവംബർ 30ന് മാനന്തവാടിയിൽ. ആസ്ദി കാ അമൃദ് മഹോത്സവ് പരിപാടിയുടെ ഭാഗമായി വള്ളിയൂർക്കാവ് ഗ്രൗണ്ടിൽ നടക്കുന്ന പഴശ്ശി രാജാവിന്റെ അനുസ്മര സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 3 മണിക്കാണ് പരിപാടി. 1770 മുതൽ 1820 വരെയുള്ള അര നൂറ്റാണ്ട് കാലം വയനാട്ടിനകത്ത് ബ്രിട്ടീഷുകാർക്കെതിരെ നിരവധി കലാപങ്ങൾ നടന്നിട്ടുണ്ട്. 1790 മുതൽ 1805 വരെ നടന്ന പഴശ്ശി സമരങ്ങളും 1805നു ശേഷമുള്ള കാലഘട്ടളിൽ നടന്ന നിരവധി ഗോത്രവർഗ്ഗ സായുധ കലാപങ്ങളും സ്വാതന്ത്രൃ സമരത്തിന്റെ ഭാഗമായി. എന്നാൽ ചരിത്രകാരന്മാരും ചരിത്ര പുസ്തകങ്ങളും അർഹിക്കുന്ന ഗൗരവത്തിൽ ഈ പോരാട്ടങ്ങളെ പഠനവിധേയമാക്കിയിട്ടില്ല. കേരളവർമ്മ പഴശ്ശിരാജ, എടച്ചന കുങ്കൻ, തലക്കര ചന്തു, രാമൻ നമ്പി, എടച്ചന ഒതേനൻ, കോമപ്പൻ, എമ്മൻ, അമ്പു, പഴൂർ എമ്മൻ നായർ തുടങ്ങി അമ്പതോളം പേരെയെങ്കിലും നമുക്ക് ചരിത്രത്തിൽ നിന്ന് വായിച്ചെടുക്കാൻ കഴിയും. തലക്കര ചന്തുവിന്റെ ഭാര്യയായ നീലി നടത്തിയ പോരാട്ടങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്. ഊരും പേരും അറിയാത്ത എത്രയോ ധീരന്മാർ വേറെയുമുണ്ട്. ആസാദി കാ അമൃത മഹോത്സവത്തിൽ അവരുടെയെല്ലാം ഓർമ്മകളിലൂടെ ഒരു പ്രയാണം ആവശ്യമാണ്. പരിപാടിയുടെ വിയത്തിനായി 501 അംഗ ജില്ലാതല സ്വാഗത സംഘവും പ്രാദേശിക തലത്തിൽ സ്വാഗത സംഘങ്ങളും രൂപീകരിച്ചിട്ടുണ്ട്. 15ന് തലക്കര ചന്തു സ്മൃതി ദിനത്തിൽ പനമരം കേന്ദ്രീകരിച്ച് സ്മൃതിയാത്ര, അനുസ്മരണ സമ്മേളനം, എന്നിവ നടത്തും. വിളമ്പുകണ്ടം തലക്കര കുറിച്യത്തറവാട്ടിൽ നിന്നും 150 പേർ വരുന്ന സംഘം പനമരത്തെ കരിമ്പുമ്മലിൽ എത്തിച്ചേരും. തുടർന്ന് വിപുലമായ സ്മൃതിയാത്രയും അനുസ്മരണ സമ്മേളനവും നടക്കും. സമ്മേളനം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. പഴശ്ശി ദിനത്തിൽ മാനന്തവാടി കേന്ദ്രീകരിച്ച് വിപുലമായ പരിപാടികളാണ് സ്വാഗതസംഘം ആസൂത്രണം ചെയ്തിരിക്കുന്നത്. കേരള ഗവർണർഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ മുഖ്യ പ്രഭാഷണം നടത്തും. ഡിസംബർ 16ന് എടച്ചന കുങ്കൻ സ്മൃതി ദിനം പുളിഞ്ഞാൽ കേന്ദ്രീകരിച്ച് നടത്തും. സ്മൃതിയാത്ര, വിവിധ മത്സരങ്ങൾ, സ്മൃതി സംഗമം എന്നിവയും ഉണ്ടാകും. കൂടാതെ മാർച്ച് 12ന് കരിന്തണ്ടൻ സ്മൃതി ദിനത്തിൽ ലക്കിടി കരിന്തണ്ടൻ സ്മൃതി മണ്ഡപത്തിൽ അനുസ്മരണ പരിപാടികളും. ഏപ്രിൽ 30ന് രാമൻ നമ്പി ദിനം ബത്തേരി കേന്ദ്രീകരിച്ച് ആചരിക്കും. ഈ പരിപാടിയിലേക്ക് രാഷ്ട്രപതിയുടെ സാന്നിധ്യവും സംഘാടകർ പ്രതീക്ഷിക്കുന്നുണ്ട്. ആസാദി കാ അമൃദ് മഹോത്സവം പരിപാടിയുടെ വിജയത്തിനായി രൂപീകരിച്ച സ്വാഗതസംഘം ഭാരവാഹികളുടെ യോഗം. മുട്ടിൽ വിവേകാനന്ദ ആശുപത്രിയിൽ നടന്നു. സ്വഗത സംഘം ചെയർമാൻ പത്മശ്രി ഡോ. ധനഞ്ജയ് സഗ്ദേവ് അധ്യക്ഷത വഹിച്ചു. വി.ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ കൺവീനർ സി.കെ. ബാലകൃഷ്ണൻ സ്വാഗതം ആശംസിച്ചു. പ്രോഗ്രാം കമ്മറ്റി കൺവീനർ വി.കെ. സന്തോഷ് കുമാർ പരിപാടികൾ വിശദീകരിച്ചു. ടി.ഡി. ജഗന്നാഥ കുമാർ, സന്തോഷ് ജി നായർ എന്നിവർ സംസാരിച്ചു.
സ്വാഗതസംഘം ഭാരവാഹികളുടെ യോഗത്തിൽ വി.ഉണ്ണികൃഷ്ണൻ സംസാരിക്കുന്നു
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...