സാംസ്കാരിക ഇടങ്ങളിലെ ഫാസിസ്റ്റ് അധിനിവേശം: വീട്ടുമുറ്റ സദസ്സുകൾ വിജയിപ്പിക്കുക: പുരോഗമന കലാസാഹിത്യ സംഘം

കൽപ്പറ്റ: സാംസ്കാരിക മേഖലയിലെ ഫാസിസ്റ്റ് ഇടപെടലുകളെ ഫലപ്രദമായി പ്രതിരോധിക്കാൻ മുഴുവൻ മനുഷ്യസ്നേഹികളും അണിനിരക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം കൽപ്പറ്റയിൽ സംഘടിപ്പിച്ച സാംസ്കാരിക സംഗമം ആവശ്യപെട്ടു. ഇതിൻ്റെ ഭാഗമായി മുഴുവൻ പഞ്ചായത്തുകളിലും വിവിധയിടങ്ങളിൽ സംഘടിപ്പിക്കുന്ന വീട്ടുമുറ്റ സദസ്സുകൾ വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഉത്തര മേഖല സെക്രട്ടറി ജിനേഷ് കുമാർ എരമം സംഗമം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സി കെ ശിവരാമൻ അധ്യക്ഷനായി. ജില്ല സെക്രട്ടറി എം ദേവകുമർ, ഇ എ രാജപ്പൻ, പി എസ് കിഷോർലാൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നീതിവേദിയുടെ വിദ്യാർത്ഥി സൗഹൃദ ക്ലബ്ബ് ശിശുദിനാഘോഷവും ലഹരി വിരുദ്ധ ബോധവൽക്കരണവും നടത്തി
Next post ആസാദി കാ അമൃദ് മഹോത്സവം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 30ന് വയനാട്ടിൽ
Close

Thank you for visiting Malayalanad.in