നീതിവേദിയുടെ വിദ്യാർത്ഥി സൗഹൃദ ക്ലബ്ബ് ശിശുദിനാഘോഷവും ലഹരി വിരുദ്ധ ബോധവൽക്കരണവും നടത്തി

നീതിവേദിയുടെ വിദ്യാർത്ഥി സൗഹൃദ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ എടപ്പെട്ടി സെന്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളിൽ ശിശുദിനാഘോഷവും ലഹരി വിരുദ്ധ ബോധവൽക്കരണവും നടത്തി.

ഡോക്ടർ തോമസ് ജോസഫ് തേരകം അധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉത്ഘാടനം ചെയ്തു. നീതിവേദി പ്രസിഡന്റ്‌ അഡ്വക്കേറ്റ് ഫാദർ സ്റ്റീഫൻ മാത്യു , ബ്ലോക്ക്‌ മെമ്പർ ആയിഷാബി , ജില്ലാ പീസ് ഫോറം ചെയർമാൻ കെ ഐ തോമസ് എന്നിവർ സംസാരിച്ചു. കുട്ടികൾക്കായി നാടൻപാട്ട്, ക്വിസ്, പ്രച്ഛന്നവേഷം എന്നീ മത്സരങ്ങൾ നടത്തി. നീതിവേദി കലാസംഘത്തിന്റെ തെരുവ് നാടകവും അരങ്ങേറി.
ശശി താഴത്തു വയലിന്റെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ മാജിക് ഷോയും ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *