ഐ.ഐ.എം.എഫില്‍ അവസാന ദിനമായ ഞായറാഴ്ച്ച മലയാളികളുടെ പ്രിയഗായിക സിതാര കൃഷ്ണകുമാര്‍ എത്തുന്നു. സ്വന്തം ബാന്‍ഡായ പ്രോജക്റ്റ് മലബാറികസിനൊപ്പമാണ് സിതാര പെര്‍ഫോം ചെയ്യുക. ‘ഋതു’ എന്ന ആല്‍ബത്തിലൂടെ ഏറെ ആരാധകരെ സൃഷ്ടിച്ച ബാന്‍ഡാണ് പ്രോജക്റ്റ് മലബാറികസ്. സിതാരയ്ക്കൊപ്പം ലിബോയ് പെയ്സ്ലി കൃപേഷ്, വിജോ ജോബ്, ശ്രീനാഥ് നായര്‍, അജയ് കൃഷ്ണന്, മിഥുന് പോള്‍ എന്നിവരും ബാന്‍ഡിലുണ്ട്. പ്രകൃതിയോടും കലയുടെ രാഷ്ട്രീയത്തോടും ചേര്‍ന്നുനില്‍ക്കുന്ന ഇന്‍ഡീ ഫോക് സംഗീതമാണ് ബാന്‍ഡിന്റെ സവിശേഷത. ഞായറാഴ്ച്ച രാത്രി ഏഴ് മണിക്കാണ് ബാന്‍ഡ് വേദിയിലെത്തുന്നത്.
ഞായറാഴ്ച്ചത്തെ ആദ്യത്തെ പെര്‍ഫോമന്‍സ് സ്ക്രീന്‍ 6 ബാന്‍ഡിന്റേതാണ്. ബ്ലൂസ് സംഗീതമാണ് ഇവര്‍ വേദിയിലെത്തിക്കുന്നത്. കൊച്ചിയില്‍ നിന്നുള്ള ബാന്‍ഡിന് ഏറെ ചെറുപ്പമാണ്. കൗമാരപ്രായം മുതല്‍ 25 വയസുവരെയുള്ളവരാണ് ബാന്‍ഡിലുള്ളത്. അമല്‍ ദേവ്, എം. കൃഷ്ണന്, സലസ് സ്റ്റ്യൂവര്‍ട്ട്, ഡിബിന്‍ സാവിയോ, ജയകൃഷ്ണന് പി.എസ്., ആദിത്യ എന്നിവരാണ് ബാന്‍ഡ് അംഗങ്ങള്‍. എണ്‍പതുകളിലെ റോക് സംഗീതമാണ് ഇവരുടെ പ്രചോദനം.
സ്ക്രീന്‍ 6നെ തുടര്‍ന്ന് ഗായകന് ദേവന് ഏകാംബരം വേദിയിലെത്തും. എ.ആര്. റഹ്മാന് സംഗീതം നിര്‍വഹിച്ച കാതലര്‍ ദിനം എന്ന തമിഴ് സിനിമയിലെ ഹിറ്റ് ഗാനമായ ‘ഓ മരിയ’ പാടി തന്റെ കരിയര്‍ ആരംഭിച്ച ദേവന് തമിഴിലും തെലുങ്കിലും കന്നഡയിലുമായി 500ഓളം സിനിമകളില്‍ പാടിയിട്ടുണ്ട്. ദേവന് ശേഷം സിതാര വേദിയിലെത്തും. ലേസി ജെ ബാന്‍ഡാണ് സിതാരയുടെ പെര്‍ഫോമന്‍സിന് ശേഷം വേദിയിലെത്തുന്നത്. ജയ് പിള്ള, മനോജ് പിള്ള, സന്തോഷ് ചന്ദ്രന് എന്നിവരാണ് ബാന്‍ഡ് അംഗങ്ങള്‍. എണ്‍പതുകളിലെ ക്ലാസിക് റോക് സംഗീതമാണ് ബാന്‍ഡിന്റെ സവിശേഷത.
സമാപനദിവസത്തെ അവസാന പെര്‍ഫോമര്‍ യുകെയില്‍ നിന്നുള്ള വില്‍ ജോണ്‍സാണ്. ബ്ലൂസ് സംഗീതമാണ് വില്‍ ജോണ്‍സ് പെര്‍ഫോം ചെയ്യുക. വിദേശത്തും ഇന്ത്യയിലും ഏറെ ആരാധകരുള്ള കലാകാരനാണ് വില്‍ ജോണ്‍സ്. റോക് ഇതിഹാസം എറിക് ക്ലാപ്റ്റണിന്റെ ഒപ്പം ധാരാളം സംഗീതപരിപാടികളില്‍ പെര്‍ഫോം ചെയ്തിട്ടുള്ള വില്‍ ജോണ്‍സിന്റെ പ്രകടനത്തോടെ ഐഐഎംഎഫിന്റെ ആദ്യ പതിപ്പിന് സമാപനമാകും.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...