പി് ജെ ബേബിയുടെ നിര്യാണം; സര്‍വകക്ഷിയോഗം അനുശോചിച്ചു

പനമരം: പി ജെ ബേബിയുടെ നിര്യാണത്തില്‍ പനമരത്ത് സര്‍വകക്ഷിയോഗം ചേര്‍ന്ന് അനുശോചിച്ചു. സത്യസന്ധമായ പൊതുപ്രവര്‍ത്തന ജീവിതത്തിനുടമയായിരുന്നു ബേബിയെന്ന് എന്‍ ഡി അപ്പച്ചന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നിര്യാണം കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും, യു ഡി എഫിനും കനത്തനഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പനമരം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പനമരം പഞ്ചായത്ത് യു. ഡി. എഫ് കണ്‍വീനര്‍, പനമരം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ച ബേബിയുടെ നേതൃപാടവം ആര്‍ക്കും വിസ്മരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ഉമ്മര്‍കെ, ശങ്കരന്‍, പി കെ അസ്മത്ത്, ഇബ്രാഹിം പടയന്‍, കുര്യാക്കോസ് മുള്ളന്‍മടക്കന്‍, കണ്ണോളി മുഹമ്മദ്, ഇസ്മയില്‍, പി കെ ജയലക്ഷ്മി, അഡ്വ. എന്‍ കെ വര്‍ഗീസ്, ഈശോ എം ചെറിയാന്‍, ബെന്നി, രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *