കെ.എസ്.എസ്.പി.എ തവിഞ്ഞാൽ മണ്ഡലം കൺവെൻഷൻ നടത്തി

തലപ്പുഴ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ തലപ്പുഴ മണ്ഡലം കൺവെൻഷൻ നടത്തി. പെൻഷൻക്കാരുടെ അവകാശങ്ങൾ ലഭിക്കാൻ സമരം ചെയ്യേണ്ട സാഹചര്യമാണ് ഇന്ന് സംസ്ഥാനത്തുള്ളതെന്ന് യോഗം ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോയി പറഞ്ഞു. കെ.എസ്.എസ്.പി.എ വയനാട് ജില്ലാ പ്രസിഡണ്ട് വിപിനചന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. കെ.കാർത്ത്യായനി അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്ൻ മാസ്റ്റർ, റ്റി.ജെ. സഖറിയ, വേണു ഗോപാൽ കീഴിശ്ശേരി, വി. രാമനുണ്ണി, ഗ്രേയ്സി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ തവിഞ്ഞാൽ മണ്ഡലത്തിൽ കെ.എസ്.എസ്.പി.എ.പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡണ്ടായി വി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ, വൈസ് പ്രസിഡണ്ടുമാരായി അബൂബക്കർ.വി, ഷൈനി ജോസഫ്, രജനി.എൻ, ജോയിൻ്റ് സെക്രട്ടറി സോമ കുമാർ, ട്രഷററായി കെ.കെ.ദേവസ്യ, വനിതാ ഫോറം പ്രസിഡണ്ട് കെ.കാർത്ത്യായനി, സെക്രട്ടറി മോളി ജോസഫ്, എന്നിവരെ തെരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭർത്താവിൻ്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ യുവതി മരിച്ചു.
Next post പി് ജെ ബേബിയുടെ നിര്യാണം; സര്‍വകക്ഷിയോഗം അനുശോചിച്ചു
Close

Thank you for visiting Malayalanad.in