മലപ്പുറം ചെമ്പ്രശ്ശേരി അഷ്ന (26) ഷെറിൻ ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് അഷ് നയെ ഭർത്താവായ ചോക്കാട് കൂരാട് സ്വദേശി ഷാനവാസ് ആസിഡൊഴിച്ച് ആക്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്നു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കുടുംബവഴക്കിനെ തുടർന്ന് അഷ്നയും ഷാനവാസും പിരിഞ്ഞുകഴിയുകയായിരുന്നു. അഷ് നയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് ഷാനവാസ് ആസിഡ് ഒഴിച്ചത്. ആക്രമണത്തിനിടെ ഷാനവാസിനും പൊള്ളലേറ്റിരുന്നു. ഇയാൾ ചികിത്സയിലാണ്.