കൊച്ചി: വോള്‍വോ കാര്‍ ഇന്ത്യയുടെ സമ്പൂര്‍ണ ഇലക്ട്രിക് എസ്.യു.വി എക്സ് സി40 റീച്ചാര്‍ജ് വിതരണം ആരംഭിച്ചു. കൊച്ചി, കോഴിക്കോട്, അഹമ്മദാബാദ്, ബംഗളൂരു, ചണ്ഡിഗഢ്, ചെന്നൈ, കോയമ്പത്തൂര്‍, ഡെല്‍ഹി, ഗുര്‍ഗാവ്, ഹൈദരാബാദ്, ഇന്‍ഡോര്‍, റായ്പൂര്‍, ജയ്പൂര്‍, കൊല്‍ക്കത്ത, ലഖ്നൗ, വെസ്റ്റ് മുംബൈ, സൗത്ത് മുംബൈ, പൂനെ, സൂറത്ത്, വിശാഖപട്ടണം, വിജയവാഡ തുടങ്ങി രാജ്യത്ത് വോള്‍വോ കാര്സിന് 25 ഡീലര്‍മാരുണ്ട്.
ഗുജറാത്തില്‍ ശ്രീ മാരുതി കൊറിയര്‍ സര്‍വിസ് ലിമിറ്റഡ് എം.ഡി അജയ് മൊകാരിയക്ക് വോള്‍വോ കാര്‍ ഇന്ത്യ മനേജിംഗ് ഡയരക്ടര്‍ ജ്യോതി മല്‍ഹോത്രയാണ് ആദ്യകാര്‍ കൈമാറിയത്. സമ്പൂര്‍ണമായി ഇന്ത്യയില്‍ സംയോജിപ്പിച്ച ആദ്യ ലക്ഷ്വറി ഇലക്ട്രിക് എസ്.യു.വിയാണ് വോള്‍വോ എക്സ് സി40 റീച്ചാര്‍ജ്. ബാംഗ്ലൂരിലാണ് കാറുകള്‍ സംയോജിപ്പിക്കുന്നത്.
പൂര്‍ണമായും ഇന്ത്യയില്‍ അസംബ്ള്‍ ചെയ്ത ഇലക്ട്രിക് ലക്ഷ്വറി കാര്‍ എക്സ് സി40 റീച്ചാര്‍ജ് വിതരണം ആരംഭിച്ചത് നമുക്കെല്ലാം അഭിമാനിക്കാവുന്ന കാര്യമാണെന്നും ഒരു വലിയ യാത്രയുടെ തുടക്കമാണിതെന്നും വോള്‍വോ കാര്‍ ഇന്ത്യ മനേജിംഗ് ഡയരക്ടര്‍ ജ്യോതി മല്‍ഹോത്ര പറഞ്ഞു. കമ്പനി നേരിട്ട് ഓണ്‍ലൈന്‍ മോഡലില്‍ വില്പന നടത്തുകയെന്ന നാഴികക്കല്ലു കൂടിയ പിന്നിട്ടിരിക്കയാണെന്നും ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ച് രണ്ടു മണിക്കൂറിനുള്ളില്‍ 150 കാര്‍ ബുക്കിംഗ് ലഭിച്ചുവെന്നും ഇതിനകം അഞ്ഞൂറോളം കാറുകള്‍ക്ക് മുന്‍കൂര്‍ ബുക്കിംഗ് ലഭിച്ചതായും അദ്ദേഹം അറിയിച്ചു.
ജൂലൈ 26നാണ് 55.90 ലക്ഷം എക്സ് ഷോറൂം വിലിയല്‍ എക്സ് സി40 റീച്ചാര്‍ജ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. ഒറ്റ റീച്ചാര്‍ജില്‍ 418 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുന്ന കാര്‍ ഉമടകള്‍ക്ക് ആത്മവിശ്വാസം നല്‍കും. XC40 റിച്ചാര്‍ജ് ഉടമകള്‍ക്ക് രണ്ടു വര്‍ഷത്തെ ട്രി ക്രോണര്‍ മെമ്പര്‍ഷിപ്പ് ഉള്‍പ്പെടെ സുരക്ഷിതത്വവും സംതൃപ്തിയും പ്രദാനം ചെയ്യുന്ന നിരവധി ഓപ്ഷനുകള്‍ ഏര്‍പ്പെടുത്തിയ കമ്പനി ജൂലൈയ് 27നാണ് ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചത്. ബുക്കിംഗ് ആരംഭിച്ചതിനു പിന്നാലെ വലിയ സ്വീകാര്യതയാണ് വോള്‍വോ XC40 റിച്ചാര്ജിന് ലഭിച്ചത്.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...