ആര്യാടൻ മുഹമ്മദ് മതേതരത്വത്തിന്റെ കാവലാൾ : എം എം ഹസ്സൻ

കൽപ്പറ്റ : മൺമറഞ്ഞ മുതിർന്ന കോൺഗ്രസ് നേതാവും ഐഎൻടിയുസി നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദ് മതേതരത്വത്തിന്റെ കാവലാൾ ആയിരുന്നു എന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. ഭൂരിപക്ഷ വർഗീയത ആയാലും ന്യൂനപക്ഷ വർഗീയത ആയാലും അതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുത്ത നേതാവായിരുന്നു ആര്യാടൻ മുഹമ്മദ്‌. പാർട്ടിക്ക് ഏതെങ്കിലും ഘട്ടത്തിൽ മതേതര നിലപാടിൽ ചാഞ്ചല്യം സംഭവിക്കുന്നു എന്ന് തോന്നിയാൽ അതിനെതിരെ ശക്തമായി ശബ്ദമുയർത്തിയ നേതാവായിരുന്നു ആര്യാടൻ മുഹമ്മദ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനുഭവസമ്പത്തും അറിവും നിയമസഭയിൽ അദ്ദേഹത്തെ മികച്ച സാമാജികനാക്കി മാറ്റി. നിയമസഭയിൽ അദ്ദേഹം എഴുന്നേറ്റു നിന്നാൽ സ്പീക്കർക്കും ഭരണ പക്ഷത്തിനും ഭയമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആര്യാടൻ മുഹമ്മദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി അധ്യക്ഷനായിരുന്നു. കെപിസിസി വർക്കിംഗ് പ്രസിഡണ്ട് അഡ്വ:ടി സിദ്ദിഖ് എംഎൽഎ, ഡിസിസി പ്രസിഡണ്ട് എൻ ഡി അപ്പച്ചൻ, കെ കെ അബ്രഹാം, കെഎൽ പൗലോസ്, കെ കെ വിശ്വനാഥൻ,കെ ഇ വിനയൻ, എൻ കെ വർഗീസ്,ടി ജെ ഐസക്, സി പി വർഗീസ്, വി എ മജീദ്, എം എ ജോസഫ്, സി ജയപ്രസാദ്,ബി സുരേഷ് ബാബു, പി കെ അബ്ദുറഹ്മാൻ,ചിന്നമ്മ ജോസ്, നജീബ് കരണി, പോൾസൺ കൂവക്കൽ, ടി എ റെജി,ഉമ്മർ കുണ്ടാട്ടിൽ, പി എൻ ശിവൻ,ശ്രീനിവാസൻ തൊവരിമല,കെ എം വർഗീസ്, ഗിരീഷ് കൽപ്പറ്റ, കെ കെ രാജേന്ദ്രൻ, മോഹൻദാസ് കോട്ടക്കൊല്ലി, ജോർജ് പട കൂട്ടിൽ, താരീക്ക് കടവൻ, ഹർഷൽ കൊണാടൻ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post വീട്ട് മുറ്റത്ത് കളിക്കുന്നതിനിടയിൽ മൂന്ന് വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു
Next post ലോകത്ത് നീതി നടപ്പാക്കിയതിലും പ്രചരിപ്പിച്ചതിലും തിരുനബി ഉദാത്ത മാതൃക: സയ്യിദ് ജമലുല്ലൈലി
Close

Thank you for visiting Malayalanad.in