കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവർത്തക ക്യാമ്പ് 23-ന് മുട്ടിലിൽ

.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രവർത്തക ക്യാമ്പ് 23, 24 തിയതികളിൽ മുട്ടിൽ ഡബ്ല്യു എം ഒ കോളേജിൽ വച്ചു നടക്കും. (23, 24 October 2022) 14 ജില്ലകളിൽനിന്നായി ഇരുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കും. പരിഷത്ത് നേതൃത്വത്തിൽ ഉടൻ നടത്താൻ പോകുന്ന വികസന ക്യാമ്പയിൻ പ്രവർത്തക ക്യാമ്പിൽ വിശദമായ ചർച്ചക്ക് വിധേയമാക്കും.
ക്യാമ്പിന് മുന്നോടിയായി ജില്ലയിൽ വിവിധ ഇടങ്ങളിൽ അനുബന്ധ പരിപാടികൾ നടന്നുവരുന്നു. സുൽത്താൻബത്തേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബത്തേരി മാർ ബസേലിയോസ് ബി എഡ് കോളേജിൽ ഏക ലോകം ഏക ആരോഗ്യം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ: അനിൽ ഉദ്ഘാടനം നിർവഹിച്ചു. പൂക്കോട് വെറ്റിറനറി കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസർമാരായ ഡോ: പി.എം. ദീപ , ഡോ: ആർ.എൽ. രതീഷ് എന്നിവർ വിഷയാവതരണം നടത്തി. പരിഷത്ത് കേന്ദ്ര നിർവാഹക സമിതിയംഗം പ്രൊഫ: കെ.ബാലഗോപാലൻ, ആരോഗ്യ വിഷയ സമിതി കൺവീനർ പി.ആർ മധുസൂദനൻ പി.കെ. രാജപ്പൻ, രാജേശ്വരദയാൽ, എം.കെ. ശോഭന, ജെയ്മി മത്തായി എന്നിവർ സംസാരിച്ചു.
23 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഡോക്ടർ ഗോപിനാഥ് രവീന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. നവ ഫാസിസം ആഗോള ദേശീയ സാഹചര്യങ്ങൾ എന്ന വിഷയത്തിൽ ആണ് അദ്ദേഹം പ്രഭാഷണം നടത്തുക.
പ്രസ്ത പരിസ്ഥിതി ഗ്രന്ഥകാരനായ ഡോ.ജി.മധുസൂദനൻ , പരിഷത്ത് മുൻ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. ടി.പി.കുഞ്ഞിക്കണ്ണൻ, ദേശാഭിമാനി വാരിക പത്രാധിപരായ ശ്രീ കെ.പി മോഹനൻ എന്നിവരുടെ ക്ലാസുകൾ, ഗ്രൂപ്പ് ചർച്ചകൾ, ഓപ്പൺ ഫോറം എന്നിവയാണ് മറ്റു പ്രധാന പരിപാടികൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post കൽപ്പറ്റ എ.ബി.സി.ഡി ക്യാമ്പ്; 3035 പേർക്ക് ആധികാരിക രേഖകളായി
Next post ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ലഹരി മുക്തി ചികിത്സ ഇനി സർക്കാർ ഇൻഷുറൻസിന് കീഴിലും
Close

Thank you for visiting Malayalanad.in