കൽപ്പറ്റ: ‘മാനസികാരോഗ്യ വിഭാഗത്തിൽ കിടത്തി ചികിത്സ ഇനിമുതൽ കൂട്ടുരിപ്പുകാരില്ലാതെയും’ മേപ്പാടി: മദ്യമടക്കമുള്ള ലഹരി വസ്തുക്കളുടെ മഹാവലയത്തിൽ നിന്നും പുതു തലമുറ അടക്കമുള്ള ആളുകളെ തിരികെ കൊണ്ടുവരാൻ പ്രാപ്തരാക്കുന്ന മാനസികാരോഗ്യ വിഭാഗത്തിന്റെ ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിലെ സേവനങ്ങൾ ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ പൂർണമായും സൗജന്യമായിരിക്കുമെന്ന് ആശുപത്രി അധികൃതർ പത്ര സമ്മേളനത്തിൽ അറിയിച്ചു. മാത്രവുമല്ല ഈ വിഭാഗത്തിലെ ചികിത്സകൾ ദൈർഘ്യമേറിയതായതുകൊണ്ട് പലപ്പോഴും ആശുപത്രിയിൽ രോഗിയെ പരിചരിക്കാൻ ആളില്ലാത്ത സാഹചര്യങ്ങളിൽ രോഗിക്ക് ശരിയായ ചികിത്സ കൃത്യ സമയത്ത് ലഭിക്കുന്നു എന്നുറപ്പുവരുത്തുവാൻ കൂട്ടിരിപ്പുകാരില്ലാതെ രോഗിയെ പ്രവേശിപ്പിക്കുവാനുള്ള സൗകര്യം ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഒരുക്കിയതായും അധികൃതർ അറിയിച്ചു. ലഹരിക്കെതിരെ സ്കൂൾ കോളേജ് തലങ്ങളിൽ വലിയ കാമ്പയിൻ നടക്കുന്ന ഈ സമയത്ത് സമൂഹത്തെ ലഹരിയിൽ നിന്നും മുക്തരാക്കാനുള്ള ശ്രമത്തിന് ആശുപത്രികളുടെ പങ്കിനോടൊപ്പം തന്നെ മാധ്യമങ്ങൾക്കും വലിയ പങ്കുണ്ടെന്ന് അധികൃതർ പറഞ്ഞു. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ലഹരി മുക്തി കേന്ദ്രത്തിന്റെ ഉൽഘാടനം ഒക്ടോബർ 25 ന് വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ നടക്കും.മാനസികാരോഗ്യ വിഭാഗത്തിന്റെ സേവനങ്ങളുടെ സംശയശ ങ്ങൾക്ക് 8111881079 ൽ വിളിക്കാവുന്നതാണ്. പത്ര സമ്മേളനത്തിൽ സൈക്യാട്രി വിഭാഗം മേധാവി ഡോ. ഷഫീൻ ഹൈദർ, ഡോ ജിഷ്ണു ജനാർദ്ദനൻ,ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. അരുൺ അരവിന്ദ്, എ ജി എം ഡോ. ഷാനവാസ് പള്ളിയാൽ എന്നിവർ പങ്കെടുത്തു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...