മൂന്ന് ദിവസങ്ങളിലായി കൽപ്പറ്റയിൽ നടന്ന എ.ബി.സി.ഡി ക്യാമ്പിൽ 3035 പേർക്ക് ആധികാരിക രേഖകളായി. പട്ടികവർഗക്കാർക്ക് സർക്കാർ രേഖകൾ ലഭ്യമാക്കുന്നതിന് ജില്ലാ ഭരണകൂടം മുൻകയ്യെടുത്ത് നടത്തുന്ന പരിപാടിയിൽ ആധാർ 586, റേഷന്‍ കാര്‍ഡ് 318, ജനന സര്‍ട്ടിഫിക്കറ്റ് സേവനങ്ങള്‍ 232 , ബാങ്ക് അക്കൗണ്ട് 160, ആരോഗ്യ ഇന്‍ഷുറന്‍സ് 65, ഇലക്ഷന്‍ ഐ ഡി 556, ഡിജിലോക്കര്‍ 527 എന്നിങ്ങനെ ആകെ 3035 സേവനങ്ങൾ നല്‍കി.
ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ഇലക്ഷന്‍ ഐഡി കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ തെറ്റു തിരുത്തി നല്‍കുകയും രേഖകള്‍ ഇല്ലാത്തവര്‍ക്ക് പുതിയ രേഖകള്‍ നൽകുകയും ചെയ്തു. 30 അക്ഷയ കൗണ്ടറുകളാണ് ക്യാമ്പിൽ സജ്ജീകരിച്ചത്. പൊതുവിതരണ വകുപ്പ്, റവന്യു വകുപ്പ്, ആരോഗ്യ വകുപ്പ്, ആരോഗ്യ ഇൻഷൂറൻസ്, പഞ്ചായത്ത്, ബാങ്ക്, ട്രൈബൽ വകുപ്പ് എന്നിവയ്ക്കും കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഐ ടി വകുപ്പ്, അക്ഷയ, തദ്ദേശ സ്വയംഭരണ വകുപ്പ്, പട്ടികവര്‍ഗ വകുപ്പ്, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ബാങ്കുകളുടേയും സഹകരണത്തോടെയാണ് മുണ്ടേരി മിനി കോൺഫറൻസ് ഹാളില്‍ ക്യാമ്പ് സംഘടിപ്പിച്ചത്.
കൽപ്പറ്റ നഗരസഭ ഭരണസമിതിയുടെ സഹായത്തോടെ മാനന്തവാടി സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മിയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടമാണ് ക്യാമ്പ് ഏകോപിപ്പിച്ചത്. തദ്ദേശ സ്വയംഭരണം, പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, ഐ ടി മിഷന്‍, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, റവന്യു തുടങ്ങി 18 വിഭാഗം ഓഫീസുകളാണ് ക്യാമ്പില്‍ പ്രവര്‍ത്തിച്ചത്. ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് അക്ഷയ കേന്ദ്രം ഒരുക്കിയിട്ടുള്ള ഗോത്ര സൗഹൃദ കൗണ്ടറുകള്‍വഴിയും സേവനങ്ങള്‍ ലഭ്യമാകും.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ നഗരസഭ ചെയർമാൻ മുജീബ് കേയംതൊടി അധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി പദ്ധതി വിശദീകരിച്ചു. കൽപറ്റ നഗരസഭ വൈസ് ചെയർപേഴ്സൺ കെ.അജിത, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ടി.ജെ ഐസക്, ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.പി മുസ്തഫ, മരാമത്ത്കാര്യ സ്റ്റാൻഡിംഗ് ഒ. സരോജിനി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജൈന ജോയ് വാർഡ് കൗൺസിലർമാരായ ഡി.രാജൻ, ടി. മണി, എം.കെ ഷിബു, നഗരസഭ സെക്രട്ടറി വി.ജി ബിജു,ഐ.ടി മിഷൻ പ്രൊജക്ട് മാനേജർ ജെറിൻ സി ബോബൻ, അക്ഷയ കോർഡിനേറ്റർ ജിൻസി ജോസഫ്, ലീഡ് ബാങ്ക് മാനേജർ ബിപിൻ മോഹൻ, ജില്ലാ സപ്ലൈ ഓഫീസർ പി.എ സജീവ്, ഐ.ടി.ഡി പി പ്രൊജക്ട് ഓഫീസർ ഇ.ആർ സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു
*എ ബി സി ഡി ക്യാമ്പ്; ഗോപികയ്ക്ക് ലഭിച്ചത് മൂന്ന് രേഖകൾ*
എ ബി സി ഡി ക്യാമ്പ് വഴി മൂന്ന് രേഖകൾ സ്വന്തമാക്കിയ സന്തോഷത്തിലാണ് ജി.ഗോപിക. അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഗോപികയ്ക്ക് അധാർ കാർഡ്, ജനന സർട്ടിഫിക്കറ്റ് ബാങ്ക് അക്കൗണ്ട് എന്നിവ ഉണ്ടായിരുന്നില്ല. എസ്.ടി പ്രൊമോട്ടറുടെ നിർദേശപ്രകാരം ഗോപിക കൽപ്പറ്റയിൽ നടന്ന എ ബി സി ഡി ക്യാമ്പിൽ എത്തുകയും രേഖകൾ സ്വന്തമാക്കുകയും ചെയ്തു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...