കൽപ്പറ്റ: സഹകരണ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ചവരുടെ പെൻഷൻ വർദ്ധനവ് നടപ്പിലാക്കാത്ത സർക്കാർ നടപടിക്കെതിരെ കേരള ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പെൻഷൻകാരുടെ ഡി.എ പുനസ്ഥാപിക്കുക, പെൻഷൻ പരിഷ്കരിക്കുക, മെഡിസെപ്പ് സഹകരണ പെൻഷൻകാർക്കും ബാധകമാക്കുക, മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സമരത്തിൻറെ ഭാഗമായി നടത്തുന്ന പ്രചരണ ജാഥ നാളെ വയനാട്ടിൽ എത്തും.
രാവിലെ മാനന്തവാടിയിലും 11 മണിക്ക് പുൽപ്പള്ളിയിലും മൂന്നുമണിക്ക് ബത്തേരിയിലും സ്വീകരണം നൽകും.
വൈകുന്നേരം അഞ്ചുമണിക്ക് കൽപ്പറ്റയിൽ ജാഥ സമാപിക്കും.
ഫെബ്രുവരി 9 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ റിലേ സത്യാഗ്രഹം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. രാവിലെ 9.30ന് മാനന്തവാടിയിലും 11നു പുൽപള്ളിയിലും വൈകിട്ടു 3ന് ബത്തേരിയിലും ജാഥയ്ക്ക് സ്വീകരണം നൽകുമെന്ന് ജില്ലാ പ്രസിഡൻ്റ് കെ.കെ.കേളപ്പൻ, സംസ്ഥാന സെക്രട്ടറി സി.കെ.ഗോപാലകൃഷ്ണൻ എന്നിവർ അറിയിച്ചു. വൈകിട്ട് 5ന് ജില്ലാതല പര്യടനം കൽപറ്റയിൽ സമാപിക്കും. സമാപന സമ്മേളനം സി.ഐ ടി യു ജില്ലാ സെക്രട്ടറി കെ.സുഗതൻ ഉദ്ഘാടനം ചെയ്യുമെന്നും ഇവർ പറഞ്ഞു.
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...
പുൽപ്പള്ളി ::പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ദർശന ദീപം' സംയുക്ത സമ്മേളനം സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയംബം മോർ ബസേലിയോസ്...
വിദ്യാഭ്യാസം എന്നത് കേവലം അറിവ് നേടുക എന്നതിലുപരി ഒരു കുട്ടിക്ക് സ്വയം പര്യാപ്തത നേടാനും സമൂഹത്തിന്റെ ഭാഗമാകാനുമുള്ള അവസരമാണ്. ഭിന്നശേഷിയുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം 'ഇൻക്ലൂസീവ് എഡ്യൂക്കേഷൻ' അഥവാ...
കാരാപ്പുഴ ഡാമിലെ ജലനിരപ്പ് 757.10 എം.എസ്.എൽ ആയ സാഹചര്യത്തിൽ കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്പിൽ വേ ഷട്ടറുകൾ ഉയർത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ...
മുഖ്യമന്ത്രി വി ഡി സതീശൻ മന്ത്രിസഭയിൽ കൃഷി മന്ത്രിയായി ചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന അഡ്വ ടി. സിദ്ദീഖിന് ലക്കിടിയിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി...