കൊച്ചി: ഒരു സാങ്കേതികവിദ്യ വികസിപ്പിക്കുമ്പോൾ തന്നെ അതിന്റെ ദോഷവശങ്ങൾ മനസിലാക്കി പ്രതിരോധ മാർഗങ്ങൾക്കൂടി ആവിഷ്ക്കരിക്കേണ്ടതുണ്ടതുണ്ടെന്ന് സൈബർ സെക്യൂരിറ്റി വിദഗ്ധ ഡോ ശ്രാവണി ഷഹാപുരേ. കൊച്ചി ജയിൻ സർവ്വകലാശാല നടക്കുന്ന സമ്മിറ്റ് ഫ്യൂച്ചറിൽ ‘ഫ്യൂച്ചർ പ്രൂഫ് ഡിഫൻസ്’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.
പുത്തൻ സാങ്കേതികവിദ്യയായ ക്വാണ്ടം കമ്പ്യൂട്ടിങ്ങിന്റെ വിപ്ലവകരമായ സാധ്യതകളും അതിന്റെ ഭീഷണികളും ഉച്ചകോടിയിൽ ചർച്ചയായി. ഐബിഎം കിസ്കിറ്റ് മാനേജർ ഡോ. ദിനകരൻ വിനായകമൂർത്തി, ക്രിപ്റ്റോകറൻസി അസറ്റ് മാനേജർ സഖിൽ സുരേഷ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
സാധാരണ കമ്പ്യൂട്ടറുകളെക്കാൾ മികച്ച ശേഷിയുള്ള ക്വാണ്ടം കമ്പ്യൂട്ടിങ് ക്രിപ്റ്റോ കറൻസിക്ക് ഭീഷണിയായി തീരുമോയെന്ന സെഷന്റെ മോഡറേറ്റർ സഖിൽ സുരേഷിന്റെ ചോദ്യത്തിന്, “ക്വാണ്ടം കമ്പ്യൂട്ടിങ് സാങ്കേതികവിദ്യ നിലവിൽ പരിണാമ ദശയിലാണ്. ഇപ്പോൾ അത് ക്ലൗഡ് സർവ്വീസുകളിൽ മാത്രമാണുള്ളത്. ക്വാണ്ടം കമ്പ്യൂട്ടിങ് സാങ്കേതികവിദ്യ വിപണിയിൽ ലഭ്യമായി തുടങ്ങിയാൽ അത് ഡിജിറ്റൽ മേഖലയെ ദോഷകരമായി ബാധിക്കും.” ശ്രാവണി ഷഹാപുരേ പറഞ്ഞു.
“നിലവിൽ വികസന ഘട്ടത്തിലുള്ള ഈ സാങ്കേതികവിദ്യ ഭാവിയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. ക്വാണ്ടം കമ്പ്യൂട്ടിങ് നിലവിലുള്ള ഡിജിറ്റൽ ആവാസവ്യവസ്ഥയ്ക്ക് ദോഷകരമാകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. അങ്ങനെ വന്നാൽ നാം സാങ്കേതികമായി പ്രതിരോധിക്കാൻ സജ്ജരാകണം.” ഡോ. ദിനകരൻ വിനായകമൂർത്തി പറഞ്ഞു.
“ഒരു സാങ്കേതികവിദ്യ വികസിപ്പിക്കുമ്പോൾ തന്നെ അതിന്റെ ദോഷവശങ്ങൾ മനസിലാക്കി പ്രതിരോധ മാർഗങ്ങൾക്കൂടി ആവിഷ്ക്കരിക്കേണ്ടതുണ്ട്. നിലവിൽ ഉപയോഗിച്ചു വരുന്ന ഡിജിറ്റൽ സിഗ്നേച്ചർ, ബയോമെട്രിക്ക് ഡാറ്റകൾ എന്നിവ പോലും ക്വാണ്ടം കമ്പ്യൂട്ടിങ്ങിന്റെ സഹായത്തോടെ ദുരുപയോഗിക്കാനാകും. ഇത് നാം മുൻകൂട്ടി കാണേണ്ടതുണ്ട്.” ശ്രാവണി ഷഹാപുരേ കൂട്ടിച്ചേർത്തു.
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...