സ്വിസ് ടീം ദീപ്തിഗിരി ക്ഷീര സംഘം സന്ദർശിച്ചു

എടവക : ഉത്തര മലബാറിൽ സ്വിസ് ഗവൺ മെണ്ടിന്റെ സഹകരണത്തോടെ ക്ഷീരമേഖലയിൽ നടപ്പാക്കിയ എൻ.കെ.ഡി.പി പദ്ധതിയുടെ ഫലപ്രാപ്തിയെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുന്നതിനും കേരളത്തിലെ ക്ഷീര കർഷകർ നേരിടുന്ന പ്രതിസന്ധികൾ കണ്ടെത്തി പുതിയ വികസന പദ്ധതികൾ തയ്യാറാക്കുന്നതിന്റെയും ഭാഗമായി ഫ്രിറ്റ്സ് സ്നൈഡറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സ്വിസ് ഡവലപ്മെന്റ് കോർപ്പറേഷൻ പ്രതിനിധി സoഘം ദേശീയ അവാർഡ് നേടിയ ദീപ്തി ഗിരി ക്ഷീര സംഘം സന്ദർശിച്ച് ഭരണ സമിതി അംഗങ്ങളുമായും ക്ഷീര കർഷകരുമായി ചർച്ച നടത്തി. സംഘം പ്രസിഡണ്ട് എച്ച് ബി പ്രദീപിന്റെ നേതൃത്വത്തിൽ സ്വിസ് പ്രതിനിധി സംഘത്തിന് സ്വീകരണം നൽകി. മിൽമ വയനാട് ഡയറി പി ആന്റ് ഐ ഹെഡ് ബിജു സ്കറിയ, സൂപ്രവൈസർ മാരായ ഷിജൊ മാത്യു, ആദർശ് , മുൻ പി ആന്റ് ഐ ഹെഡ് ദാമോദരൻ നായർ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ക്ഷീരസംഘത്തിന്റെ പാൽ അളവ് കേന്ദ്രങ്ങൾ, സൂപ്പർമാർക്കറ്റ്, ഓഫീസ് സംവിധാനം എന്നിവ ടീം സന്ദർശിക്കുകയും വിലയിരുത്തുകയും ചെയ്തു. ദീപ്തിഗിരി ക്ഷീര സംഘം നടപ്പിലാക്കി വരുന്ന കർഷക ക്ഷേമ പ്രവർത്തനങ്ങളിലും നൂതന പദ്ധതികളിലും സ്വിസ് ടീം സംതൃപ്തി രേഖപ്പെടുത്തി. കർഷകരുമായി നടന്ന ചർച്ചയിൽ, നിരവധി കർഷകർ ക്ഷീരമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ സംഘാംഗങ്ങൾക്കു മുമ്പിൽ ഉന്നയിച്ചു. ഡയറക്ടർമാരായ അബ്രാഹം തലച്ചിറ, എം. മധുസൂദനൻ, വി.സി.ജോസ് , ബാബു കുന്നത്ത് , പി. അച്ചപ്പൻ , സാലി സൈറസ്, ജിഷ വിനു, സെക്രട്ടറി ഇൻ ചാർജ് ജെസി ഷാജി പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post സംസ്ഥാന അതിർത്തിയിൽ പോലീസ് ചെക്ക് പോസ്റ്റുകൾ വരുന്നു: പരീക്ഷണാടിസ്ഥാനത്തിൽ പരിശോധന തുടങ്ങി
Next post കൈതക്കൊല്ലി താഴെ തലപ്പുഴ കുറിച്യ തറവാട്ടിൽ തുലാപ്പത്ത് ആഘോഷിച്ചു
Close

Thank you for visiting Malayalanad.in