രാഷ്ട്രപിതാവ് മഹത്മാ ഗാന്ധിയുടെ 156-)o ജന്മദിനം മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുട്ടിൽ ടൗണിൽ പുഷ്പാർച്ചനയും ഗാന്ധി സ്മൃതി സംഗമവും നടത്തി. മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ജോയി തൊട്ടിത്തറ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ. ഐ. സി. സി മെമ്പർ എൻ. ഡി. അപ്പച്ചൻ (ex എം. എൽ. എ) ഗാന്ധി ജയന്തി ദിനാഘോഷം ഉദ്ഘാടന കർമ്മം നടത്തി. ഒരു ആയുഷ്ക്കാലം മുഴുവൻ സത്യത്തിനും അഹിംസയ്ക്കും വേണ്ടി നിലകൊണ്ട്, രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത മഹാനാണ് മോഹൻദാസ്*** കരംചന്ദ്* **ഗാന്ധി എന്ന* **മഹാത്മാഗാന്ധി. ഗാന്ധിജിയോട്ഉള്ള* **ആദരസൂചകമായി ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസ ദിനമായി ആചരിക്കുന്നു*. **അഹിംസ യിലൂന്നിയുള്ള ചെറുത്തുനിൽപ്പിന്റെയും സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ നീതി നേടുന്നതിന്റെയും ജീവിച്ചിരുന്ന* **പ്രതീകമായിരുന്നു മഹാത്മ ഗാന്ധി. ലോകമെമ്പാടുമുള്ള അവകാശ പോരാട്ടങ്ങളിൽ ഗാന്ധിജി ഒരു കെടാ വിളക്കായി ജ്വലിക്കുന്നു. ലോകത്തിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം നിങ്ങൾ ആയിരിക്കണം എന്നാണ് ഗാന്ധിജി പറഞ്ഞത്എന്ന് ഉദ്ഘാടനവേളയിൽ അദ്ദേഹം പറഞ്ഞു. ഡി. സി. സി. ജന :സെക്രട്ടറി ബിനു തോമസ് ജന്മദിന സന്ദേശം നടത്തി. എം. ഒ. ദേവസ്യ, സുന്ദർ രാജ് എടപ്പെട്ടി, ഫൈസൽ പാപ്പിന,ശശി പന്നിക്കുഴി, കെ പത്മനാഭൻ, ചന്ദ്രിക കൃഷ്ണൻ,സജി മണ്ഡലത്തിൽ,ലിറാർ, എന്നിവർ അന്ത്രു പരിയാരം,സംസാരിച്ചു.
മാനന്തവാടി: കടുവ കൊല്ലപ്പെട്ട കേസിൽ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് മാനന്തവാടി ജുഡീഷ്യൽ മജിസ്ട്രേറ് കോടതി സിവിൽ ജഡ്ജ് എസ് . അമ്പിളി വെറുതെ വിട്ടു. തോൽപ്പെട്ടി അപ്പപ്പാറ...
ബത്തേരി: ചീരാൽ കൊഴുവണ മച്ചിങ്ങൽ വാവ റംഷീദ് (45) നിര്യാതനായി. ഹൃദയസ്തംഭനത്തെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാത്രിയോടെ മേപ്പാടി മിംസ് ആശുപത്രിയിൽ വെച്ചാണ് മരണം സ്ഥിരീകരിച്ചത്....
.കൽപ്പറ്റ :ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ബ്ലഡ് ബാങ്ക് ആരംഭിക്കുന്നു. സംസ്ഥാനതല അനുമതി നേരത്തെ ലഭിച്ചിരുന്നെങ്കിലും കേന്ദ്ര അനുമതി ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ജനറൽ...
താളൂർ: ഇരട്ട ഡോക്ടറേറ്റ് എന്ന അപൂർവ്വ നേട്ടം സ്വന്തമാക്കി നീലഗിരി കോളേജ് മാനേജിംഗ് ഡയറക്ടറും സെക്രട്ടറിയുമായ ഡോ. റാശിദ് ഗസ്സാലി. ഭാരതിയാർ യൂണിവേഴ്സിറ്റിയിലെ എക്സ്ടെൻഷൻ & കരിയർ...
കൽപ്പറ്റ: കെ-ഡിസ്കിൻ്റെ കീഴിലുള്ള ക്ലൈമറ്റ് സ്മാർട്ട് കോഫി പ്രോജക്ട്, എം.എസ്.സ്വാമിനാഥൻ ഗവേഷണ നിലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന കാപ്പി കൃഷിയിമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ശില്പശാലയ്ക്ക് പൂത്തൂർവയൽ എംഎസ്എസ്ആർഎഫിൽ...
കോഴിക്കോട്: പൂഴിത്തോട്-പടിഞ്ഞാറെത്തറ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കാന്‍ തീരുമാനം.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്...