കൽപ്പറ്റ: വയനാട്ടിൽ കോൺഗ്രസിലെ വിവാദങ്ങൾ തനിയെ ഉണ്ടായതല്ലന്നും ഒരു വിഭാഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതാണന്നും ഡി സി. സി.പ്രസിഡണ്ടു സ്ഥാനം രാജിവെച്ച ശേഷം എൻ.ഡി. അപ്പച്ചൻ മാധ്യമ പ്രവർത്തകരോട് പറഞു.
കോൺഗ്രസ് രാഷ്ട്രീയത്തിൽ നാല് പതിറ്റാണ്ടിലേറെയായി സജീവമാണ് എൻ.ഡി. അപ്പച്ചൻ. പ്രാഥമിക തലം മുതൽ ഡി.സി.സി. പ്രസിഡണ്ടു വരെയുള്ള സ്ഥാനങ്ങൾ വഹിച്ചു.
1991- മുതൽ 2002 വരെ ആദ്യ ഘട്ടത്തിലും
2021 ആഗസ്റ്റ് ഒന്ന് മുതൽ രണ്ടാം തവണയുമായും 16 വർഷവും രണ്ട് മാസവും ഡി.സി.സി. പ്രസിഡണ്ടായിരുന്നു.
അതിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ബത്തേരി എം.എൽ.എ. ഹാഡ വൈസ് ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചു.
ഡി.സി.സി. ട്രഷററായിരുന്ന എൻ.എം വിജയന്റെ ആത്മഹത്യയും അതുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളും ജില്ലയിലെ കോൺഗ്രസിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.വിജയന്റെ കുടുംബം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനുപുറമെ പ്രിയങ്കാ ഗാന്ധിയുടെ വയനാട് സന്ദർശനവുമായി ബന്ധപ്പെട്ട് വിവാദമായിരുന്നു.
.
.തന്നെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് കെ.പി.സി.സി യോഗത്തിൽ താൻ തന്നെയാണ് ആവശ്യപ്പെട്ടതെന്ന് അപ്പച്ചൻ നേരത്തെ പ്രതികരിച്ചിരുന്നു.തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഒരു രൂപ പോലും ആരിൽ നിന്നും വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.അവസാന ശ്വാസം വരെ പാർട്ടിക്ക് വേണ്ടി സാധാരണ പ്രവർത്തകനായി തുടരുമെന്നും എൻ.ഡി. അപ്പച്ചൻ കൂട്ടിച്ചേർത്തു.
പ്രിയങ്ക ഗാന്ധി പത്ത് ദിവസത്തിലധികമായി വയനാട് സന്ദർശനം നടത്തി മടങ്ങിയതിന് പിന്നാലെയാണ് എൻ.ഡി. അപ്പച്ചൻ്റെ രാജി നേതൃത്വം അംഗീകരിക്കുന്നത്.
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...
പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ...
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....