ഇ-ഗവേണൻസ് രംഗത്തെ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ നൽകുന്ന ഇ-ഗവേണൻസ് അവാർഡ് വയനാട് ജില്ലാ ഭരണകൂടത്തിന്. മികച്ച ഇ-ഗവേണൻസ് ഉള്ള ജില്ല എന്ന വിഭാഗത്തിലാണ് വയനാട് ഒന്നാമതെത്തിയത്. സോഷ്യൽ മീഡിയ ആൻഡ് ഇ-ഗവേണൻസ് വിഭാഗത്തിൽ ജില്ല രണ്ടാം സ്ഥാനവും സ്വന്തമാക്കി. ദുരന്ത നിവാരണം, കോവിഡ് കാലഘട്ടത്തിലെ പ്രവർത്തനങ്ങൾക്ക് റവന്യൂ വകുപ്പിലെ അടിയന്തരകാര്യ നിർവഹണ വിഭാഗം പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹമായി.
മികച്ച ഇ-ഗവേണൻസ് ഉള്ള ജില്ലകളിൽ വയനാടിന് ശേഷം തിരുവനന്തപുരം രണ്ടാം സ്ഥാനവും കണ്ണൂർ ജില്ലാ ഭരണകൂടവും മുനിസിപ്പൽ കോർപ്പറേഷനും മൂന്നാം സ്ഥാനവും നേടി. സോഷ്യൽ മീഡിയ ആൻഡ് ഇ-ഗവേണൻസ് വിഭാഗത്തിൽ കേരള സ്റ്റാർട്ടപ്പ് മിഷനാണ് ഒന്നാം സ്ഥാനത്ത്. തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിനാണ് ഈ വിഭാഗത്തിൽ മൂന്നാം സ്ഥാനം ലഭിച്ചത്.
തിരുവനന്തപുരം ഐ.എം.ജിയിലെ പത്മം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. 2021-22, 2022-23 വർഷങ്ങളിലെ പ്രവർത്തനങ്ങൾക്കാണ് ഒൻപത് വിഭാഗങ്ങളിലായി അവാർഡുകൾ സമ്മാനിച്ചത്. സബ് കളക്ടർ അതുൽ സാഗർ, ഇൻഫർമാറ്റിക്സ് ഓഫീസർ ജസീം ഹാഫിസ്, ഹസാർഡ് അനലിസ്റ്റ് അരുൺ പീറ്റർ, ജില്ലാ ദുരന്ത നിവാരണ വിഭാഗം സീനിയർ ക്ലർക്കുമാരായ പി സന്ദീപ്, പി.ജെ സെബാസ്റ്റ്യൻ, ബിജു ജോസഫ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...