കൽപ്പറ്റ: കോൺഗ്രസ് നയ പ്രഖ്യാപനത്തിൻ്റെ ഭാഗമായന്യായ്പഥ് പ്രമേയത്തിന്റെ ആശയും, അതിന്റെ സാരവും, ലക്ഷ്യ ബോധവും നഷ്ടപെടാതെ താഴെത്തട്ടിൽ എത്തിക്കുന്നതിനായി ബൂത്ത്, വാർഡ്തല നേതാക്കളും, മണ്ഡലം ബ്ലോക്ക് ജില്ലാ കമ്മിറ്റി അംഗങ്ങളും, സീനിയർ നേതാക്കളും, ജനപ്രതിനിധികളും പോഷക സംഘടനാ നേതാക്കളും ഉൾപ്പെട്ട ശിബിരം ഏപ്രിൽ 28ന് തിങ്കളാഴ്ച രാവിലെ 10 മണി മുതൽ കല്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഡി.സി.സി പ്രസിഡൻ്റ് എൻ. ഡി അപ്പച്ചൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇക്കഴിഞ്ഞ ഏപ്രിൽ എട്ടിന് ഗുജറാത്തിലെ അഹമ്മദാബാദിൽ വെച്ച് കോൺഗ്രസ്സ് വിശാല വർക്കിഗ് കമ്മിറ്റിയും, എ.ഐ.സി.സി. യോഗവും നടക്കുകയുണ്ടായി. ഈ യോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം നേടിയ ന്യായ്പദ്ധതി പ്രമേയം കോൺഗ്രസ് പാർട്ടിയുടെ സൈദ്ധ്യാന്തികവും, നയപരവുമായ ദിശ നിർണ്ണയിക്കുന്നത്തിന് ഭരണഘടനാ മൂല്യങ്ങളും, ജനാധിപത്യവും ഉൾകൊള്ളുന്ന സമഗ്രമായ വികസനം രാജ്യത്തിന് ആവശ്യമാണെന്ന പ്രതിബദ്ധതയ്യിൽ ഊന്നിനിൽക്കുന്ന പ്രഖ്യാപനമായിരുന്നു. ഇതിൻ്റെ ഭാഗമായാണ് ശിബിരം നടത്തുന്നത്. അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപെ ട്ട് മെയ് 6 ന് കളക്ട്രേറ്റ് മാർച്ച് നടത്തും. സാധു ജനങ്ങളുടെ സർക്കാരാണെന്ന് അവകാശപ്പെടുന്ന സംസ്ഥാന സർക്കാർ മുഖ്യ മന്ത്രിയുടെ ഓഫീസിൽ നിന്നും തുടങ്ങി സാധാരണക്കാരന്റെ വീടിന്റെ അടുക്കളവരെ നീളുന്ന അഴിമതി കഥകളാണ് ദിനംപ്രതി പുറത്തുവരുന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ശിവശങ്കറിന് ഐ.എ.എസ് ലൈഫ് ഭവന പദ്ധതിയുടെയും, സ്വര്‍ണ്ണക്കടത്തിന്റെയും പേരിൽ ജയിലിൽ കഴിയേണ്ടി വന്നു. ഇപ്പോൾ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാം വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി കേരള ഹൈകോടതി കണ്ടെത്തിയിരിക്കുന്നു. ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങൾക്ക് പുറമെ സ്വന്തം മകൾ വീണാ വിജയൻ എക്സലോജിക് കമ്പനി മുഖേന കരിമണൽ കമ്പനിയിൽ (CMRL) നിന്നും കോടിക്കണക്കിന് രൂപ മാസപ്പടി വാങ്ങിയെന്നും കുറ്റക്കാരിയാണെന്നും വിവിധ സർക്കാർ ഏജൻസികൾ കണ്ടെത്തിയിരിക്കുകയാണ്. എന്നിട്ടും മുഖ്യമന്ത്രി കസേരയിൽ കടിച്ചു തൂങ്ങി സ്വന്തം ബന്ധു ജനങ്ങളെ സഹായിക്കുന്ന തിരക്കിലാണ് മുഖ്യമന്ത്രി. ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ യോഗ്യതയില്ലാത്ത ഈ സർക്കാരിനെ കേരളത്തിലെ ജനങ്ങൾ വെറുത്തു കഴിഞ്ഞിരിക്കുന്നു. വന്യമൃഗ ആക്രമണത്തില്‍ കഷ്ടപെടുന്ന ജനങ്ങളോട് നിസഹകരണം പ്രഖ്യാപിച്ച സർക്കാർ കടുവയുടെയും, പുലിയുടെയും, ആനയുടെയും ആക്രമണത്തിൽ കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ ഏഴു മനുഷ്യ ജീവനുകളും കുറെ വളർത്തു മൃഗങ്ങളുടെയും ജീവനുകൾ പൊലിഞ്ഞിട്ടും അവരുടെ കുടുംബത്തെപോലും മാനുഷിക പരിഗണന നൽകി സഹായിക്കാൻ തയ്യാറായിട്ടില്ല. ഏറ്റവുമൊടുവിൽ എരുമക്കൊല്ലിയിൽ അറുമുഖൻ എന്നയാളുടെ ജീവൻ കൂടി കാട്ടാനയുടെ ആക്രമണത്തിൽ നഷ്ടമായിരിക്കുകയാണ്. മനുഷ്യജീവനുകൾ തുടർച്ചയായി നഷ്ടമാകുമ്പഴും പതിവുപല്ലവിയല്ലാതെ വന്യമൃഗ ആക്രമണത്തിന് പരിഹാരം കാണാൻ സർക്കാരിൻ്റെ ഭാഗത്ത് നിന്നും കാര്യമായ നടപടികളൊന്നുമുണ്ടാകുന്നില്ലെ ന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേ ളനത്തിൽ കെ പി സി സി മെമ്പർ പി പി ആലി, ഡിസിസി വൈസ്പ്രസിഡൻ്റ് ഒവി അപ്പച്ചൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....