തൃശൂർ:
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ അഭിവൃദ്ധിയും ഉന്നമനവും ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന റാംപ് പദ്ധതിയുമായി ബന്ധപ്പെട്ട് തൃശ്ശൂർ താലൂക്ക് വ്യവസായ ഓഫീസ് സംരംഭകർക്കായി എം എസ്.എം.ഇ. ക്ലിനിക് സംഘടിപ്പിച്ചു. സംരംഭവുമായി ബന്ധപ്പെട്ട് സാങ്കേതികമായി അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് സംഘടിപ്പിച്ചത്. ഹോട്ടൽ എലൈറ്റ് ഇന്റർനാഷണൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എസ്. ഷീബ നിർവഹിച്ചു.ജില്ലാ വ്യവസായ കേന്ദ്രം മാനേജർ സ്മിത ആർ അധ്യക്ഷയായ പരിപാടിയിൽ താലൂക്ക് പരിധിയിലെ 60ൽ പരം സംരംഭകർ പങ്കെടുത്തു. ശേഷം ജി എസ് ടി,ട്രേഡ് മാർക്ക്,പോസ്റ്റ് ഓഫീസ് വഴിയുള്ള കയറ്റുമതി എന്നീ വിഷയങ്ങളിൽ അതാത് മേഖലകളിലെ വിദഗ്ധർ ക്ലാസുകൾ എടുത്തു. പോസ്റ്റ് ഓഫീസ് വഴിയുള്ള കയറ്റ് മതി സാധ്യതകളെ കുറിച്ച് വടക്കാഞ്ചേരി ഹെഡ് പോസ്റ്റ് ഓഫീസ് പോസ്റ്മാസ്റ്റർ ശങ്കർ എസ്, ബൗദ്ധിക സ്വത്താവകാശവും ട്രേഡ് മാർക്കിങ്ങും എന്ന വിഷയത്തിൽ അഡ്വ. ഫെബിൻ ജെയിംസ്,ചരക്കു സേവന നികുതി എന്ന വിഷയത്തിൽ തൃശ്ശൂർ ടാക്സ് പേയർ സർവീസസ് ജോയിന്റ് കമ്മീഷണർ എ.വി. സുരേഷ് എന്നിവർ ക്ലാസുകൾ നയിക്കുകയും സംരംഭകരുമായി സംവദിക്കുകയും ചെയ്തു. മേൽ വിഷയങ്ങളിൽ സംരംഭകർക്കുള്ള സംശയങ്ങൾക്കും മറുപടി നൽകുകയുണ്ടായി.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...