‘ ബത്തേരി: ലഹരിക്കെതിരെയുള്ള ‘സേ നോ ടൂ ഡ്രഗ്സ്, യെസ് ടൂ ഫിറ്റ്നസ്’ (Say No to Drugs, yes to Fitness) എന്ന ക്യാമ്പയിന്റെ ഭാഗമായി വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ബത്തേരി നഗരത്തിൽ ദീർഘ ദൂര ഓട്ടം നടത്തി. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നേതൃത്വത്തിലാണ് കൂട്ടയോട്ടം നടത്തിയത്. പോലീസിനൊപ്പം പൊതുജനങ്ങളും അണി ചേർന്നു. കെ.എസ്.ആർ.ടി.സി ഡിപ്പോ, സ്വതന്ത്ര മൈതാനി എന്നിവിടങ്ങളിൽ പൊതു ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തി.
കഴിഞ്ഞ ശനിയാഴ്ച്ച കൽപ്പറ്റ നഗരത്തിലും ദീർഘ ദൂര ഓട്ടവും ബോധവൽക്കരണവും സംഘടിപ്പിച്ചിരുന്നു. ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ പൊതുജനങ്ങളും പങ്കളികളാകണമെന്ന് ജില്ലാ പോലീസ് മേധാവി ആഹ്വാനം ചെയ്തു. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്നും, ദിവസവും എന്തെങ്കിലും വ്യായാമങ്ങളിൽ ഏർപ്പെടണമെന്നും, പ്രത്യേകിച്ച് യുവാക്കൾ ഫുട്ബോൾ, ക്രിക്കറ്റ്, ബാഡമിന്റൻ തുടങ്ങിയ കായിക വിനോദങ്ങളിൽ ഏർപ്പെടണമെന്നും ആരോഗ്യത്തോടെയുള്ള ജീവിതം ലഹരിയാക്കി മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലഹരി ഉപയോഗം കുട്ടികളിലും മുതിര്‍ന്നവരിലും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ലഹരിക്കെതിരെ ക്യാമ്പയിനുമായി വയനാട് ജില്ലാ പോലീസ് രംഗത്ത്വരുന്നത്. ലഹരിക്കടത്തോ ഉപയോഗമോ വില്‍പ്പനയോ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ പോലീസിനെ അറിയിക്കുക യോദ്ധാവ്: 9995966666 ഡി.വൈ.എസ്.പി നാര്‍ക്കോട്ടിക് സെല്‍ : 9497990129
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...