കല്‍പ്പറ്റ: ദേശീയപാത 766ലെ രാത്രിയാത്രാവിലക്ക് നീക്കുന്നത് കേരള, കര്‍ണാടക സര്‍ക്കാരുകള്‍ സംയുക്ത ശ്രമം നടത്തണമെന്ന് യുണൈറ്റഡ് ഫാര്‍മേഴ്സ് ആന്‍ഡ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്(യു.എഫ്.പി.എ) ദേശീയ സമ്മേളനം ആവശ്യപ്പെട്ടു. കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ ബാധകമാക്കിയ ഗ്രീന്‍ ടാക്സ് പിന്‍വലിക്കുക, കര്‍ഷകര്‍ക്ക് പ്രാദേശിക പരിഗണനയില്ലാതെ വിള ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുക, 60 വയസ് കഴിഞ്ഞ മുഴുവന്‍ കര്‍ഷകര്‍ക്കും പെന്ഷന് അനുവദിക്കുക, മറുനാടന്‍ കര്‍ഷകരെ പ്രവാസികളായി അംഗീകരിച്ച് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക, വന്യമൃഗ ആക്രമണത്തില്‍നിന്നു ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ദ്വിദിന സമ്മേളനം ഉന്നയിച്ചു. മുട്ടില്‍ എംആര്‍ ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം യു.എഫ്.പി.സി.ഒ ചെയര്മാന് ബേബി പെരുങ്കുഴി ഉദ്ഘാടനം ചെയ്തു. യുഎഫ്പിഎ ദേശീയ ചെയര്മാന് സിബി തോമസ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ അജി കുര്യന് റിപ്പോര്‍ട്ടും ട്രഷറര്‍ എം.എ. ജോസ് വരവുചെലവ് കണക്കും അവതരിപ്പിച്ചു. വാര്‍ഷിക പൊതുസമ്മേളനം മെന്റര്‍ സാബു കണ്ണക്കാംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ശീമായ് ഛത്തിസ്ഗഢ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഭാരവാഹികളായി എമിസണ്‍ തോമസ്(ചെയര്മാന്), സിറാജുദ്ദീന് കോഴിക്കോട്(ജനറല്‍ കണ്‍വീനര്‍), എം.എ. ജോസ്(ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു. അഡ്വ.കദരീനാഥ്, അഡ്വ.അനില്‍ പി. ബോസ് എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സാംസ്കാരിക സമ്മേളനം ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. യുഎഫ്പിഎ ‘ഹൃദയപൂര്‍വം’ പദ്ധതിയില്‍ മേപ്പാടിയില്‍ ബഡ്സ് സ്കൂളിന് കെട്ടിടം നിര്‍മിക്കുന്നതിന്റെ പ്രഖ്യാപനം എംഎല്‍എ നടത്തി. കെട്ടിടത്തിന്റെ ത്രിമാന എലിവേഷന് അദ്ദേഹം മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബുവിന് കൈമാറി. വിനു വട്ടോളി, മുസ്തഫ ബത്തേരി, ഷൈജോ ജോസ്, സനീഷ് നീര്‍വാരം എന്നിവര്‍ പ്രസംഗിച്ചു. യുഎഫ്പിഎ വൈസ്ചെയര്‍മാന്‍ നയീമുദ്ദീന് സ്വാഗതവും രക്ഷാധികാരി എം.ആര്. മോഹനന് നന്ദിയും പറഞ്ഞു
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...